അ​തി​ര​ന്പു​ഴ ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ ദ​​ർ​​ശ​​ന​​ത്തി​​രു​​നാ​ൾ ഇ​ന്നും നാ​ളെ​യും
Friday, September 17, 2021 11:58 PM IST
അ​​തി​​ര​​ന്പു​​ഴ: സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ പ​​രി​​ശു​​ദ്ധ വ്യാ​​കു​​ല​​മാ​​താ​​വി​​ന്‍റെ ദ​​ർ​​ശ​​ന​​ത്തി​​രു​​നാ​​ളി​​ന്‍റെ പ്ര​​ധാ​​ന തി​​രു​​നാ​​ൾ ആ​​ഘോ​​ഷ​​ങ്ങ​​ൾ ഇ​​ന്നും നാ​​ളെ​​യും. ഇ​​ന്ന് രാ​​വി​​ലെ ആ​​റി​​ന് സ​​പ്രാ, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന. ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് തി​​രി വെ​​ഞ്ച​​രി​​പ്പ്, പ​​രി​​ശു​​ദ്ധ വ്യാ​​കു​​ല​​മാ​​താ​​വി​​ന്‍റെ രൂ​​പം പ്ര​​തി​​ഷ്ഠി​​ക്ക​​ൽ, ഫാ. ​​ലി​​ബി​​ൻ തു​​ണ്ടി​​യി​​ലി​​ന്‍റെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം, ക​​പ്ലോ​​ൻ വാ​​ഴ്ച.
നാ​​ളെ രാ​​വി​​ലെ 5.15നും ​​ആ​​റി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 7.30ന് ​​പ​​രി​​ശു​​ദ്ധ വ്യാ​​കു​​ല​​മാ​​താ​​വി​​ന്‍റെ​​യും വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ​​യും രൂ​​പ​​ങ്ങ​​ൾ മോ​​ണ്ട​​ള​​ത്തി​​ൽ പ്ര​​തി​​ഷ്ഠി​​ക്കും. 7.45ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 10ന് ​​തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം - ഫാ. ​​ഏ​​ബ്ര​​ഹാം പെ​​രു​​ന്പ​​ള​​ത്തു​​ശേ​​രി. വൈ​​കു​​ന്നേ​​രം 4.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം - ഫാ. ​​ടോ​​ണി ന​​ന്പി​​ശേ​​രി​​ക്ക​​ളം. തു​​ട​​ർ​​ന്ന് തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം, കൊ​​ടി​​യി​​റ​​ക്ക്.