അ​​ച്ഛ​​നോ​​ടു പി​​ണ​​ങ്ങി വീ​​ടു​​വി​​ട്ടോ​​ടി​​യ ഏ​​ഴു വ​​യ​​സു​​കാ​​ര​​നെ പോ​​ലീ​​സ് ക​​ണ്ടെ​​ത്തി​ വീ​​ട്ടി​​ൽ എ​​ത്തി​​ച്ചു
Friday, September 17, 2021 11:58 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: മൊ​​ബൈ​​ൽ ഫോ​​ണി​​ലെ ക​​ളി മ​​തി​​യാ​​ക്കി ട്യൂ​​ഷ​​നു പോ​​കാ​​ൻ പ​​റ​​ഞ്ഞ അ​​ച്ഛ​​നോ​​ടു പി​​ണ​​ങ്ങി വീ​​ടു​​വി​​ട്ടോ​​ടി​​യ ഏ​​ഴു വ​​യ​​സു​​കാ​​ര​​നെ ഒ​​രു മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ ക​​ണ്ടെ​​ത്തി​​യ പോ​​ലീ​​സ് മി​​ഠാ​​യി ന​​ൽ​​കി തി​രി​കെ വീ​​ട്ടി​​ൽ എ​​ത്തി​​ച്ചു.
നീ​​ണ്ടൂ​​ർ കൈ​​പ്പു​​ഴ​​യി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മാ​​ണ് സം​​ഭ​​വം. കു​​ട്ടി വീ​​ടു​​വി​​ട്ട് ഓ​​ടി​​യ​​തി​​നെ​ത്തു​​ട​​ർ​​ന്ന് നാ​​ട്ടു​​കാ​​ർ തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. ഇ​​തി​​നി​​ടെ കു​​ട്ടി​​യെ ആ​​രോ കാ​​റി​​ൽ ക​​ട​​ത്തി​​ക്കൊ​​ണ്ടു പോ​​യ​​താ​​യി പ്ര​​ചാ​​ര​​ണ​​മു​​ണ്ടാ​​യ​​ത് വീ​​ട്ടു​​കാ​​രെ പ​​രി​​ഭ്രാ​​ന്ത​​രാ​​ക്കി.
പ​​രാ​​തി കി​​ട്ടി​​യ​​തി​​നെ​ത്തു​​ട​​ർ​​ന്ന് ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ഒ​​രു മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ ആ​​ട്ടു​​കാ​​ര​​ൻ ക​​വ​​ല​​യി​​ൽ വ​​ച്ചാണ് കു​​ട്ടി​​യെ ക​​ണ്ടെ​​ത്തിയത്.
ഏ​​റ്റു​​മാ​​നൂ​​ർ സ്റ്റേ​​ഷ​​ൻ ഹൗ​​സ് ഓ​​ഫീ​​സ​​ർ സി.​​ആ​​ർ. രാ​​ജേ​​ഷ് കു​​മാ​​ർ, ഗ്രേ​​ഡ് എ​​സ്ഐ സോ​​ണി ജോ​​സ​​ഫ്, സി​​പി​​ഒ​​മാ​​രാ​​യ എ. ​​അ​​നീ​​ഷ്, പി.​​സി. സ​​ജി, ര​​ഞ്ജി​​ത് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു അ​​ന്വേ​​ഷ​​ണം.