ഭൂരഹിതർക്ക് വീ​​ടു നി​​ർ​​മി​​ക്കാ​​ൻ 65 സെ​​ന്‍റ് സ്ഥ​​ലം ന​​ൽ​​കി സ​​ഹോ​​ദ​​ര​​ങ്ങ​​ൾ
Friday, September 17, 2021 11:31 PM IST
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ഭൂ​​ര​​ഹി​​ത​​രാ​​യ നി​​ർ​​ധ​​ന കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ലൈ​​ഫ് പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി വീ​​ടു നി​​ർ​​മി​​ക്കാ​​ൻ 65 സെ​​ന്‍റ് സ്ഥ​​ലം ന​​ൽ​​കി സ​​ഹോ​​ദ​​ര​​ങ്ങ​​ൾ മാ​​തൃ​​ക​​യാ​​യി.
വെ​​ള്ളൂ​​ർ തോ​​ന്ന​​ല്ലൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​നി​​ല​​യ​​ത്തി​​ൽ പ​​രേ​​ത​​രാ​​യ ബാ​​ല​​കൃ​​ഷ്ണ​​മേ​​നോ​​ന്‍റെ​​യും സ​​ര​​സ്വ​​തി​​യ​​മ്മ​​യു​​ടെ​​യും മ​​ക്ക​​ളാ​​യ ഡോ. ​​ആ​​ർ.​​ബി. രാ​​ജ​​ല​​ക്ഷ്മി​​യും ആ​​ർ.​​ബി. ബാ​​ബു​​മാ​​ണ് ത​​ങ്ങ​​ളു​​ടെ മാ​​താ​​പി​​താ​​ക്ക​​ളു​ടെ സ്മ​​ര​​ണാ​​ർ​​ഥം കു​​ടും​​ബ​വീ​​ത​​മാ​​യി കി​​ട്ടി​​യ 65.085 സെ​​ന്‍റ് സ്ഥ​​ലം ഭൂ​​ര​​ഹി​​ത​​രാ​​യ കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു വീ​​ടൊ​​രു​​ക്കാ​​ൻ വി​​ട്ടു ന​​ൽ​​കി​​യ​​ത്.
ചെ​​റു​​ക​​ര കോ​​ട്ട​​പ്പു​​റം മ​​ല​​നി​​ര​​പ്പി​​നു സ​​മീ​​പ​​മു​​ള്ള ഈ ​​സ്ഥ​​ല​​ത്തി​​ന്‍റെ ര​​ജി​​സ്ടേ​​ഷ​​ൻ ന​​ട​​പ​​ടി​​ക​​ൾ ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്.
വെ​​ള്ളൂ​​ർ - തോ​​ന്ന​​ല്ലൂ​​ർ ക​​ര​​ക​​ളെ ബ​​ന്ധി​​പ്പി​​ക്കു​​ന്ന ചെ​​റു​​ക​​ര പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണ​​ത്തി​​നാ​​യി ഈ ​സ​​ഹോ​​ദ​​ര​​ങ്ങ​​ൾ ഏ​​ഴു സെ​​ന്‍റ് സ്ഥ​​ലം വി​​ട്ടു ന​​ൽ​​കി​​യി​​രു​​ന്നു.