മൊ​​​​ബൈ​​​​ൽ ഫോ​​​​ണ്‍ ച​​​​ല​​​​ഞ്ചി​​​ന് സ​​​​മാ​​​​പ​​​​നം
Friday, September 17, 2021 11:31 PM IST
കോ​​​​ട്ട​​​​യം: കെ​​​​സി​​​​വൈ​​​​എ​​​​ൽ അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​മി​​​​തി​​​​യു​​​​ടെ ഓ​​​​ണ്‍​ലൈ​​​​ൻ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ​​​​ഹാ​​​​യ പ​​​​ദ്ധ​​​​തി​​​​യാ​​​​യ മൊ​​​​ബൈ​​​​ൽ ഫോ​​​​ണ്‍ ച​​​​ല​​​​ഞ്ചി​​​​ന്‍റെ സ​​​​മാ​​​​പ​​​​നം ചൈ​​​​ത​​​​ന്യ പാ​​​​സ്റ്റ​​​​റ​​​​ൽ സെ​​​​ന്‍റ​​​​റി​​​​ൽ കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ മെ​​​​ത്രാ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​​​ൽ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ലി​​​​ബി​​​​ൻ ജോ​​​​സ് പാ​​​​റ​​​​യി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.
പ​​​​ദ്ധ​​​​തി​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന​​​​ഘ​​​​ട്ട​​​​മാ​​​​യി ഉ​​​​ഴ​​​​വൂ​​​​ർ സെ​​​​ന്‍റ് സ്റ്റീ​​​​ഫ​​​​ൻ​​​​സ് കോ​​​​ള​​​​ജി​​​​ലെ അ​​​​ന്ധ-​​​​ബ​​​​ധി​​​​ര-​​​​മൂ​​​​ക വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ച ലൈ​​​​ബ്ര​​​​റി​​​​ക്ക് ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യ ഫോ​​​​ണു​​​​ക​​​​ൾ മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​​​യി​​​​ൽ നി​​​​ന്നും കോ​​​​ള​​​​ജ് ബ​​​​ർ​​​​സാ​​​​ർ ഫാ. ​​​​ജി​​​​ൻ​​​​സ് നെ​​​​ല്ലി​​​​ക്കാ​​​​ട്ടി​​​​ൽ, കോ​​​​ള​​​​ജ് ലൈ​​​​ബ്രേ​​​​റി​​​​യ​​​​ൻ എ​​​​സ്. ജ​​​​സി​​​​മു​​​​ദീ​​​​ൻ എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്ന് സ്വീ​​​​ക​​​​രി​​​​ച്ചു.
അ​​​​തി​​​​രൂ​​​​പ​​​​ത ചാ​​​​പ്ലെ​​​​യി​​​​ൻ ഫാ. ​​​​ചാ​​​​ക്കോ വ​​​​ണ്ട​​​​ൻ​​​​കു​​​​ഴി​​​​യി​​​​ൽ, അ​​​​തി​​​​രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഷെ​​​​ല്ലി ആ​​​​ല​​​​പ്പാ​​​​ട്ട്, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ബോ​​​​ഹി​​​​ത് നാ​​​​ക്കോ​​​​ലി​​​​ക്ക​​​​ര​​​​യി​​​​ൽ, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സൂ​​​​ട്ടി താ​​​​ളി​​​​വേ​​​​ലി​​​​ൽ, സി​​​​സ്റ്റ​​​​ർ ലേ​​​​ഖാ എ​​​​സ്ജെ​​​​സി, അ​​​​ച്ചു അ​​​​ന്നാ ടോം ​​​​ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.