മാ​​ഞ്ഞൂ​​ർ റെ​​യി​​ൽ​​വേ മേ​​ൽ​​പാ​​ലം: നി​​ർ​​മാ​​ണം വൈ​​കു​ന്ന​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു കോ​​ണ്‍​ഗ്ര​​സ് ധ​​ർ​​ണ
Friday, September 17, 2021 11:31 PM IST
കു​​റു​​പ്പ​​ന്ത​​റ: മാ​​ഞ്ഞൂ​​ർ റെ​​യി​​ൽ​​വേ മേ​​ൽ​​പാ​​ലം നി​​ർ​​മാ​​ണം വൈ​​കു​ന്ന​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു കോ​​ണ്‍​ഗ്ര​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ധ​​ർ​​ണ ന​​ട​​ത്തി. ഇ​​വി​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന പ​​ഴ​​യ റെ​​യി​​ൽ​​വേ മേ​​ൽ​പ്പാ​​ലം പൊ​​ളി​​ച്ചി​​ട്ട് മൂ​​ന്ന​​ര വ​​ർ​​ഷ​​ത്തോ​​ള​​മാ​​യി. തു​​ട​​ർ​​ന്ന് ആ​​രം​​ഭി​​ച്ച പു​​തി​​യ പാ​​ലം നി​​ർ​​മാ​​ണം ഇ​​ത്ര​​യം കാ​​ല​​മാ​​യി​​ട്ടും പൂ​​ർ​​ത്തി​​യാ​​കാ​​തെ വ​​ന്ന​​തോ​​ടെ ജ​​ന​​ങ്ങ​​ളും ദു​​രി​​ത​​ത്തി​​ലാ​​ണ്. പാ​​ല​​ത്തി​​ന്‍റെ​​യും അ​​പ്രോ​​ച്ച് റോ​​ഡി​​ന്‍റെ​​യും നി​​ർ​​മാ​​ണം അ​​ടി​​യ​​ന്ത​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്ക​​ണ​​മെ​​ന്ന് സ​​മ​​ര​​ക്കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു. കോ​​ണ്‍​ഗ്ര​​സ് മാ​​ഞ്ഞൂ​​ർ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മേ​​ൽ​​പാ​​ല​​ത്തി​​ലാ​​ണ് പ്ര​​തി​​ഷേ​​ധ ധ​​ർ​​ണ ന​​ട​​ത്തി​​യ​​ത്.
നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കാ​​തെ കി​​ട​​ക്കു​​ന്ന മേ​​ൽ​​പാ​​ല​​ത്തി​​ൽ കാ​​ടു​​ക​​യ​​റി ഇ​​ഴ​​ജ​​ന്തു​​ക്ക​​ളു​​ടെ വി​​ഹാ​​ര കേ​​ന്ദ്ര​​മാ​​യി മാ​​റി​​യെ​​ന്നും ആ​​ക്ഷേ​​പ​​മു​​ണ്ട്.
നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഉ​​ട​​ൻ പൂ​​ർ​​ത്തി​​യാ​​ക്കി പാ​​ലം ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി തു​​റ​​ന്ന് കൊ​​ടു​​ക്ക​​ണ​​മെ​​ന്നും ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​മാ​ന്ത​മു​ണ്ടാ​യാ​ൽ ശ​​ക്ത​​മാ​​യ സ​​മ​​ര​​പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ത്തു​​മെ​​ന്നും സ​​മ​​ര​​ക്കാ​​ർ പ​​റ​​ഞ്ഞു.
കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ലൂ​​ക്കോ​​സ് മാ​​ക്കീ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച പ്ര​​തി​​ഷേ​​ധ ധ​​ർ​​ണ ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​നു ജോ​​ർ​​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വി.​​ആ​​ർ. ശി​​വ​​ദാ​​സ് വാ​​ര​​പ​​ട​​വി​​ൽ, മാ​​നു​​വ​​ൽ വ​​ർ​​ഗീ​​സ്, വി​​നോ​​ദ് കു​​മാ​​ർ പു​​തി​​യാ​​പ​​റ​​ന്പി​​ൽ, ബി​​നോ സ​​ഖ​​റി​​യാ​​സ്, ടോ​​മി കാ​​റു​​കു​​ളം, ചാ​​ക്കോ മ​​ത്താ​​യി, ജെ​​യി​​നി തോ​​മ​​സ്, സു​​ജാ ലു​​ക്കോ​​സ്, ജി​​സ് ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​ന്പി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി