ഹെ​​ൽ​​ത്ത് ആ​​ൻ​​ഡ് വെ​​ൽ​​ന​​സ് സെ​​ന്‍റ​​റാ​​യി ഉ​​യ​​ർ​​ത്തി
Friday, September 17, 2021 10:48 PM IST
ക​​റു​​ക​​ച്ചാ​​ൽ: സാ​​മൂ​​ഹി​​കാ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ത്തി​​ന്‍റെ സ​​ബ് സെ​​ന്‍റ​​റാ​​യി​​രു​​ന്ന ശാ​​ന്തി​​പു​​രം കു​​ടും​​ബ​​ക്ഷേ​​മ ഉ​​പ​​കേ​​ന്ദ്രം കു​​ടും​​ബാ​​രോ​​ഗ്യ ഉ​​പ​​കേ​​ന്ദ്ര​​മാ​​ക്കി. ആ​​യു​​ഷ്മാ​​ൻ ഭാ​​ര​​ത് പ​​ദ്ധ​​തി പ്ര​​കാ​​ര​​മാ​​ണ് ഹെ​​ൽ​​ത്ത് ആ​​ൻ​​ഡ് വെ​​ൽ​​ന​​സ് സെ​​ന്‍റ​​റാ​​യി ഉ​​യ​​ർ​​ത്തി​​യ​​ത്.
കേ​​ന്ദ്ര​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ആ​​രോ​​ഗ്യ​​വ​​കു​​പ്പ് മ​​ന്ത്രി വീ​​ണാ ജോ​​ർ​​ജ് ഓ​​ണ്‍​ലൈ​​നാ​​യി നി​​ർ​​വ​​ഹി​​ച്ചു. മ​​ന്ത്രി വി.​​എ​​ൻ.​​വാ​​സ​​വ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ശാ​​ന്തി​​പു​​ര​​ത്ത് ന​​ട​​ത്തി​​യ സ​​മ്മേ​​ള​​നം ചീ​​ഫ് വി​​പ്പ് എ​​ൻ. ജ​​യ​​രാ​​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കു​​ടും​​ബാ​​രോ​​ഗ്യ ഉ​​പ​​കേ​​ന്ദ്ര​​മാ​​യ​​തോ​​ടെ ഇ​​വി​​ടെ പോ​​ഷ​​കാ​​ഹാ​​ര ക്ലി​​നി​​ക്, പ്രാ​​യ​​മാ​​യ​​വ​​ർ​​ക്കു​​ള്ള ആ​​രോ​​ഗ്യ സേ​​വ​​ന​​ങ്ങ​​ൾ, കു​​ഞ്ഞു​​ങ്ങ​​ളു​​ടെ വ​​ള​​ർ​​ച്ച പ​​രി​​ശോ​​ധ​​ന, പ്ര​​മേ​​ഹം ഉ​​ൾ​പ്പെ​​ടെ​​യു​​ള്ള ജീ​​വി​​ത ശൈ​​ലി രോ​​ഗ​​നി​​ർ​​ണ​​യം, ഗ​​ർ​​ഭി​​ണി​​ക​​ൾ, കൗ​​മാ​​ര​​ക്കാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കു​​ള്ള പ​​രി​​ശോ​​ധ​​ന​​ക​​ളും ന​​ട​​ത്തും.
കൂ​​ടാ​​തെ അ​​ത്യാ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളു​​മു​​ണ്ടാ​​കും. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ശ്രീ​​ജി​​ഷ കി​​ര​​ണ്‍, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മു​​കേ​​ഷ് കെ.​ ​മ​​ണി, വി​​ക​​സ​​ന ക​​മ്മ​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ഗീ​​താ​​മ​​ണി രാ​​ജേ​​ന്ദ്ര​​ൻ, സു​​ജാ​​ത ര​​ജി, അ​​ന്ന​​മ്മ വ​​ർ​​ഗീ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.