മാ​​ലി​​ന്യ​​ങ്ങ​​ൾ നി​​ക്ഷേ​​പി​ച്ച​​വ​​ർ​​ക്ക് പി​​ഴ ചു​​മ​​ത്തി
Friday, September 17, 2021 10:48 PM IST
മാ​​ട​​പ്പ​​ള്ളി: ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ​​രി​​ധി​​യി​​ലു​​ള്ള ഗാ​​ർ​​ഹി​​ക മാ​​ലി​​ന്യ​​ങ്ങ​​ളും വ്യ​​വ​​സാ​​യി​​ക അ​​വ​​ശി​​ഷ്ട​​ങ്ങ​​ളും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള ച​​വ​​റു​​ക​​ളും മ​​റ്റ് മാ​​ലി​​ന്യ​​ങ്ങ​​ളും അ​​ല​​ക്ഷ്യ​​മാ​​യി കൈ​​കാ​​ര്യം ചെ​​യ്യു​​ക​​യോ ച​​വ​​റോ മാ​​ലി​​ന്യ​​മോ റോ​ഡു​ക​ളി​ലോ ജ​​ലാ​​ശ​യ​ങ്ങ​ളി​​ലോ നി​​ക്ഷേ​​പി​​ക്കു​​ക​​യോ അ​​ത്ത​​രം പ്ര​​വൃ​​ത്തി ചെ​​യ്യു​​ന്ന​​തി​​ന് ആ​​രെ​​യെ​​ങ്കി​​ലും നി​​യോ​​ഗി​​ക്കു​​ക​​യോ ചെ​​യ്യു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ കേ​​ര​​ള പ​​ഞ്ചാ​​യ​​ത്ത് രാ​​ജ് ആ​​ക്‌​ട് സെ​​ക്‌​ഷ​​ൻ 219 എ​​സ് പ്ര​​കാ​​രം 10,000 രൂ​​പ​​യി​​ൽ കു​​റ​​യാ​​തെ​​യും 25,000 രൂ​​പ​​യി​​ൽ ക​​വി​​യാ​​തെ​​യും പി​​ഴ ചു​​മ​​ത്തു​​മെ​​ന്നു മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ചു.
ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് 18-ാം വാ​​ർ​​ഡി​​ലെ കോ​​ഴി​ഫാ​​മി​​ൽ ഖ​​ര​​മാ​​ലി​​ന്യ​​നി​​ർ​​മാ​​ർ​​ജ​​ന​​ത്തി​​നും മ​​ലി​​ന​​ജ​​ല നി​​ർ​​മാ​​ർ​​ജ്ജ​​ന​​ത്തി​​നും പ​​ര്യാ​​പ്ത​​മാ​​യ സം​​വി​​ധാ​​നം ഏ​​ർ​​പ്പെ​​ടു​​ത്താ​​തെ മാ​​ലി​​ന്യ​​ങ്ങ​​ൾ ക​​ണ്ണ​​വ​​ട്ട തോ​​ട്ടി​​ലേ​​ക്ക് ഒ​​ഴു​​ക്കി വി​​ടു​​ന്ന​​താ​​യി ബോ​​ധ്യ​​പ്പെ​​ട്ട​​തി​​നാ​​ൽ ഫാം ​ഉ​ട​മ ത​​ട​​ത്തി​​ൽ പു​​തു​​പ്പ​​റ​​ന്പി​​ൽ നൗ​​ഷാ​​ദി​ൽ നി​ന്ന് ​പി​​ഴ ഈ​​ടാ​​ക്കി.