ലൂ​ർ​ദ് മാ​താ കോ​ള​ജ് - ക്വി​സ്റ്റ് ടെ​ക്നോ​ള​ജി സം​യു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ധാ​ര​ണ
Friday, September 17, 2021 10:48 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലൂ​​​ർ​​​ദ് മാ​​​താ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജും പ്ര​​​ശ​​​സ്ത സോ​​​ഫ്റ്റ്‌​​​വേ​​​ർ ക​​​ന്പ​​​നി​​യു​​മാ​​യ ക്വ​​​സ്റ്റ് ടെ​​​ക്നോ​​​ള​​​ജി​​​യും ത​​മ്മി​​ൽ ധാ​​​ര​​​ണാ പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു.
സോ​​​ഫ്റ്റ്‌​​​വേ​​​ർ ദാ​​​താ​​​ക്ക​​​ളി​​​ൽ മു​​​ൻ നി​​​ര​​​യി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​മാ​​​യ ക്വ​​​സ്റ്റ് ടെ​​​ക്നോ​​​ള​​​ജി​​യി​​​ലെ എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​രു​​​ടെ സേ​​​വ​​​നം ഇ​​​തോ​​​ടെ ലൂ​​​ർ​​​ദ് മാ​​​താ​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ല​​​ഭി​​​ക്കും. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ലേ​​​സ്മെ​​​ന്‍റ്, പ്ലേ​​​സ്മെ​​​ന്‍റ് ട്രെ​​​നിം​​​ഗ്, ഓ​​​ണ്‍ സൈ​​​റ്റ് ട്രെ​​​യി​​​നിം​​​ഗ് എ​​​ന്നി​​​വ ഈ ​​​ധാ​​​ര​​​ണ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്നു.
ലൂ​​​ർ​​​ദ് മാ​​​താ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ടോ​​​മി ജോ​​​സ​​​ഫ് പ​​​ടി​​​ഞ്ഞാ​​​റേ​​​വീ​​​ട്ടി​​​ൽ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സോ​​​ണി മു​​​ണ്ടു​​​ന​​​ട​​​യ്ക്ക​​​ൽ, പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​മോ​​​ഹ​​​ൻ​​​ലാ​​​ൽ, ക്വ​​​സ്റ്റ് സെ​​​ന്‍റ​​​ർ മാ​​​നേ​​​ജ​​​ർ സി. ​​​അ​​​നൂ​​​പ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.