ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ ജെ​​റി​​യാ​​ട്രി​​ക് വാ​​ർ​​ഡും കു​​ട്ടി​​ക​​ൾ​​ക്കു​​ള്ള സി​​എ​​ഫ്എ​​ൽ​ടി​​സി​​യും തു​​റ​​ന്ന ു
Friday, September 17, 2021 10:48 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ വ​​യോ​​ജ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള ജെ​​റി​​യാ​​ട്രി​​ക് സെ​​ന്‍റ​​റും കു​​ട്ടി​​ക​​ൾ​​ക്കാ​​യി കോ​​വി​​ഡ് ഫ​​സ്റ്റ് ലൈ​ൻ ട്രീ​​റ്റ്മെ​​ന്‍റ് സെ​​ന്‍റ​​റും ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണാ ജോ​​ർ​​ജ് ഓ​​ണ്‍​ലൈ​​നി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ സ​​ന്ധ്യാ മ​​നോ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍​മാ​​രാ​​യ എ​​ൽ​​സ​​മ്മ ജോ​​ബ്, ബീ​​നാ ജോ​​ബി, ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ.​​എ​​സ്.​​എ​​ൽ.​​അ​​ജി​​ത്കു​​മാ​​ർ, സ​​ർ​​ഗ​​ക്ഷേ​​ത്ര ഡ​​യ​​റ​​ക്ട​​ർ ഫാ.​ ​അ​​ല​​ക്സ് പ്രാ​​യി​​ക്ക​​ളം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
അ​​റു​​പ​​ത് വ​​യ​​സി​​നു​​മേ​​ൽ പ്രാ​​യ​​മു​​ള്ള വ​​യോ​​ജ​​ന​​ങ്ങ​​ൾ​​ക്കു ചി​​കി​​ത്സ​​യും സം​​ര​​ക്ഷ​​ണ​​വും ഒ​​രു​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി​​യാ​​ണ് ജെ​​റി​​യാ​​ട്രി​​ക് കേ​​ന്ദ്രം സ​​ജ്ജ​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.
ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ ചെ​​ത്തി​​പ്പു​​ഴ സ​​ർ​​ഗ​​ക്ഷേ​​ത്ര, സീ​​ഡ്സ് ഇ​​ന്ത്യ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ എം​​ഐ​​ബി​​സി, മേ​​ഴ്സി മ​​ലേ​​ഷ്യ എ​​ന്നി​​വ​​രു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് കു​​ട്ടി​​ക​​ൾ​​ക്കാ​​യി 24 കി​​ട​​ക്ക​​ക​​ളോ​​ടു​​കൂ​​ടി​​യ കോ​​വി​​ഡ് ചി​​കി​​ത്സാ കേ​​ന്ദ്രം സ​​ജ്ജ​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.