‘ബി ​ദ വാ​രി​യ​ർ’ ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​നു തുടക്കം
Friday, September 17, 2021 10:32 PM IST
കോ​​ട്ട​​യം: ഒ​​ന്ന​​ര വ​​ർ​​ഷം പി​​ന്നി​​ട്ട കോ​​വി​​ഡ് പോ​​രാ​​ട്ട​​ത്തി​​ന്‍റെ മു​​ന്ന​​ണി പോ​​രാ​​ളി​​ക​​ൾ​​ക്ക് ആ​​ദ​​ര​​മ​​ർ​​പ്പി​​ച്ച് ’ബി ​​ദ വാ​​രി​​യ​​ർ’ ബോ​​ധ​​വ​​ത്ക​​ര​​ണ കാ​​ന്പ​​യി​​നു ജി​​ല്ല​​യി​​ൽ തു​​ട​​ക്കം.
കോ​​വി​​ഡി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ൽ പോ​​രാ​​ളി​​യാ​​യി ‘ബി ​​ദ വാ​​രി​​യ​​ർ’ പ്ര​​ചാ​​ര​​ണ​​ത്തി​​ൽ പ​​ങ്കാ​​ളി​​യാ​​യ ചി​​ത്രം പ്ര​​ദ​​ർ​​ശി​​പ്പി​​ച്ച് മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. ക​​ള​​ക്‌ടറേറ്റി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​പി, ജി​​ല്ലാ ക​​ള​​ക്ട​​ർ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ, ജി​​ല്ലാ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ. ​​ജേ​​ക്ക​​ബ് വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു. ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജും ജി​​ല്ല​​യി​​ലെ എം​​എ​​ൽ​​എ​​മാ​​രും ജി​​ല്ലാ ക​​ള​​ക്‌​ട​​റും ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫും പ്ര​​ചാ​​ര​​ണ​​ത്തി​​ൽ പ​​ങ്കാ​​ളി​​കളാ​​യി.

നി​യ​മി​ച്ചു

കോ​​ട്ട​​യം: സം​​സ്ഥാ​​ന ആ​​സൂ​​ത്ര​​ണ ബോ​​ർ​​ഡി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ രൂ​​പീ​​ക​​രി​​ച്ച സ് പോ​​ർ​​ട്സ് വ​​ർ​​ക്കിം​​ഗ് ഗ്രൂ​​പ്പി​​ൽ ഡോ. ​​ജോ​​സ് ജ​​യിം​​സി​​നെ കോ-​​ചെ​​യ​​ർ​​പേ​​ഴ്ണാ​​യി നി​​യ​​മി​​ച്ചു. കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​ദ്യാ​​ഭ്യാ​​സ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നാ​​ണ് ഡോ. ​​ജോ​​സ് ജ​​യിം​​സ്. ഡോ. ​​ശ​​ർ​​മി​​ള മേ​​രി ജോ​​സ​​ഫ് ഗ​​വ​​. സെ​​ക്ര​​ട്ട​​റി​​യാ​​യു​​ള്ള ഗ്രൂ​​പ്പി​​ലാ​​ണ് ഡോ. ​​ജോ​​സ് ജ​​യിം​​സി​​നു പു​​തി​​യ നി​​യ​​മ​​നം ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഡോ. ​​ബി​​നു പി. ​​വ​​ർ​​ഗീ​​സ് സാ​​മൂ​​ഹ്യ സേ​​വ​​ന വി​​ഭാ​​ഗം മേ​​ധാ​​വി ക​​ണ്‍​വീ​​ന​​റാ​​യും റീ​​ന ജെ. ​​റി​​സ​​ർ​​ച്ച് അ​​സി​​സ്റ്റ​​ന്‍റ് സം​​സ്ഥാ​​ന ആ​​സൂ​​ത്ര​​ണ ബോ​​ർ​​ഡ് കോ-​​ക​​ണ്‍​വീ​​ന​​റാ​​യും 23 പ്ര​​ഫ​​ഷ​​ണ​​ലു​​ക​​ളും അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ​​മാ​​രും വി​​ദ​​ഗ്ധ​​രും അ​​ട​​ങ്ങു​​ന്ന​​താ​​ണ് ക​​മ്മി​​റ്റി.