ദ്വി​ദി​ന പ​രി​ശീ​ല​ന​ക്ക​ള​രി സംഘടിപ്പിച്ചു
Friday, September 17, 2021 10:32 PM IST
കോ​​ട്ട​​യം: കേ​​ര​​ള സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് ഫോ​​റ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ധ്യ​​കേ​​ര​​ള​​ത്തി​​ലെ രൂ​​പ​​താ സാ​​മൂ​​ഹ്യ​​സേ​​വ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ദ്വി​​ദി​​ന പ​​രി​​ശീ​​ല​​ന​​ക്ക​​ള​​രി​​ക്കു തു​​ട​​ക്ക​​മാ​​യി. പ്ര​​കൃ​​തി പ​​രി​​പോ​​ഷ​​ണം ന​​മ്മു​​ടെ ക​​ട​​മ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ അ​​ടി​​ച്ചി​​റ ആ​​മോ​​സ് സെ​​ന്‍റ​​റി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പ​​രി​​ശീ​​ല​​ന​​ക്ക​​ള​​രി കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
കേ​​ര​​ള സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് ഫോ​​റം ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജേ​​ക്ക​​ബ് മാ​​വു​​ങ്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ പി.​​ജെ. വ​​ർ​​ക്കി, കെ.​​പി. ജോ​​ണ്‍, സി​​സ്റ്റ​​ർ റോ​​സ് പു​​ളി​​ക്ക​​ൽ എ​​സ്ജെ, പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ ഡോ. ​​വി.​​ആ​​ർ. ഹ​​രി​​ദാ​​സ്, സി​​സ്റ്റ​​ർ ജെ​​സീ​​ന എ​​സ്ആ​​ർ​​എ, ടി. ​​അ​​രു​​ണ്‍ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.