കോട്ടയം: ജില്ലയിൽ 1,431 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1,391 പേർക്കും സന്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.
ഇതിൽ അഞ്ച് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 40 പേർ രോഗബാധിതരായി. 1,400 പേർ രോഗമുക്തരായി. പുതുതായി 7,450 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.20 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 608 പുരുഷൻമാരും 648 സ്ത്രീകളും 175 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 264 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 7,043 പേരാണ് ചികിത്സയിലുള്ളത്.
ഇതുവരെ 2,84,709 പേർ കോവിഡ് ബാധിതരായി. 2,74,647 പേർ രോഗമുക്തി നേടി. ജില്ലയിൽ 51,846 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗബാധിതർ
കോട്ടയം-182, ഏറ്റുമാനൂർ-69, പുതുപ്പള്ളി-64, പനച്ചിക്കാട്-56, കിടങ്ങൂർ-51, അയർക്കുന്നം-44, മാഞ്ഞൂർ, മുളക്കുളം-43, പാന്പാടി-42, വൈക്കം-36, ഉദയനാപുരം-34, അതിരന്പുഴ-32, കല്ലറ-29, എരുമേലി, കൂരോപ്പട-28, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി-27, കാണക്കാരി-25, വിജയപുരം-24, ചിറക്കടവ്-21, കടുത്തുരുത്തി, വെള്ളൂർ, കോരുത്തോട്-20, ടിവി പുരം, അയ്മനം, മുണ്ടക്കയം-19, വാഴപ്പള്ളി-18, കുറിച്ചി-17, തലയാഴം-16, പായിപ്പാട്-15, ഞീഴൂർ, കുറവിലങ്ങാട്, വെള്ളാവൂർ, പാറത്തോട്, പള്ളിക്കത്തോട്-14, ആർപ്പൂക്കര, നെടുംകുന്നം-13, വെച്ചൂർ, കടപ്ലാമറ്റം-12, മണർകാട്, മാടപ്പള്ളി, മീനടം-11, വാകത്താനം, കരൂർ-10, മറവന്തുരുത്ത്, മരങ്ങാട്ടുപിള്ളി, ഈരാറ്റുപേട്ട-9, നീണ്ടൂർ, ചെന്പ്, തൃക്കൊടിത്താനം, കങ്ങഴ, പൂഞ്ഞാർ, മീനച്ചിൽ-8, വാഴൂർ-7, ഉഴവൂർ, അകലക്കുന്നം, തലപ്പലം, പാലാ, തലയോലപ്പറന്പ്-6, ഭരണങ്ങാനം, മുത്തോലി, തിരുവാർപ്പ്, രാമപുരം, കറുകച്ചാൽ, തിടനാട്, മണിമല-5, വെളിയന്നൂർ, കുമരകം-4, തലനാട്-3, മേലുകാവ്, എലിക്കുളം, കടനാട്, പൂഞ്ഞാർ തെക്കേക്കര-2, കൂട്ടിക്കൽ, മൂന്നിലവ്, തീക്കോയി, കൊഴുവനാൽ-1.