ഒ​​ന്നാം ഡോ​​സ് ഇ​​ന്നു​കൂ​​ടി
Friday, September 17, 2021 10:32 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ 18 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള​​വ​​രു​​ടെ ഒ​​ന്നാം ഡോ​​സ് വാ​​ക്സി​​നേ​​ഷ​​ൻ ഇ​​ന്നു പൂ​​ർ​​ത്തി​​യാ​​ക്കാ​​നാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​ർ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ. ഇ​​തു​​വ​​രെ ഒ​​ന്നാം ഡോ​​സ് സ്വീ​​ക​​രി​​ക്കാ​​ത്ത എ​​ല്ലാ​​വ​​രും ഇ​​ന്നു ത​​ന്നെ വാ​​ക്സി​​നേ​​ഷ​​ൻ കേ​​ന്ദ്ര​​ത്തി​​ൽ നേ​​രി​​ട്ടെ​​ത്തി വാ​​ക്സി​​ൻ സ്വീ​​ക​​രി​​ക്ക​​ണം. ക്വാ​​റ​​ന്‍റൈ​​ൻ നി​​ർ​​ദ്ദേ​​ശി​​ക്ക​​പ്പെ​​ട്ട​​തു​​മൂ​​ല​​മോ കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു മൂ​​ന്നു മാ​​സം തി​​ക​​യാ​​ത്ത​​തു​​മൂ​​ല​​മോ കോ​​വി​​ഡ് രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ൾ ഉ​​ള്ള​​തു​​കാ​​ര​​ണ​​മോ വാ​​ക്സി​​ൻ സ്വീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​വ​​ർ​​ക്ക് തു​​ട​​ർ​​ന്നും ഒ​​ന്നാം ഡോ​​സ് സ്വീ​​ക​​രി​​ക്കാ​​ൻ അ​​വ​​സ​​രം ഉ​​ണ്ടാ​​കും. കോ​​വി​​ഡ് വ്യാ​​പ​​നം ത​​ട​​യു​​ന്ന​​തി​​നും പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ കു​​റ​​ക്കു​​ന്ന​​തി​​നും എ​​ല്ലാ​​വ​​രും വാ​​ക്സി​​ൻ എ​​ടു​​ക്കേ​​ണ്ട​​ത് അ​​ത്യാ​​വ​​ശ്യ​​മാ​​ണ്. ജി​​ല്ല​​യി​​ൽ വാ​​ക്സി​​ൻ എ​​ടു​​ക്കേ​​ണ്ട 14.84 ല​​ക്ഷം പേ​​രി​​ൽ 14.2 ല​​ക്ഷം പേ​​ർ (95.5ശ​​ത​​മാ​​നം) ഒ​​ന്നാം ഡോ​​സും, 6.2 ല​​ക്ഷം പേ​​ർ (41.77ശ​​ത​​മാ​​നം) ര​​ണ്ടു ഡോ​​സും വാ​​ക്സി​​ൻ സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.