സം​സ്ഥാ​ന​ത്തെ ആ​ദ്യ സ​മ്പൂ​ര്‍​ണ ക്ഷീ​ര​ക​ര്‍​ഷ​ക ക്ഷേ​മ​നി​ധി അം​ഗ​ത്വ പ​ഞ്ചാ​യ​ത്താ​യി വെ​ളി​യ​ന്നൂ​ര്‍
Friday, September 17, 2021 10:00 PM IST
കോ​ട്ട​യം: പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കും ക്ഷേ​മ​നി​ധി അം​ഗ​ത്വം ന​ല്‍​കി സം​സ്ഥാ​ന​ത്തെ ആ​ദ്യ സ​മ്പൂ​ര്‍​ണ ക്ഷീ​ര​ക​ര്‍​ഷ​ക ക്ഷേ​മ​നി​ധി അം​ഗ​ത്വ പ​ഞ്ചാ​യ​ത്താ​യി വെ​ളി​യ​ന്നൂ​ര്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 100 ദി​ന​ക​ര്‍​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്. സ​മ്പൂ​ര്‍​ണ ക്ഷീ​ര​ക​ര്‍​ഷ​ക ക്ഷേ​മ​നി​ധി അം​ഗ​ത്വ പ​ഞ്ചാ​യ​ത്താ​യി വെ​ളി​യ​ന്നൂ​രി​നെ ഇ​ന്നു രാ​വി​ലെ 10ന് ​മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി പ്ര​ഖ്യാ​പി​ക്കും. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി ക്ഷീ​ര സാ​ന്ത്വ​നം ധ​ന​സ​ഹാ​യ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍​മ​ല ജി​മ്മി ചി​കി​ത്സാ ധ​ന​സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബൈ​ജു ജോ​ണ്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പു​തി​യി​ടം, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ വി.​പി. സു​രേ​ഷ് കു​മാ​ര്‍, ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍. രാ​ജ​ന്‍, ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ടി.​കെ. അ​നി​കു​മാ​രി, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി​ല്‍​വി മാ​ത്യു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.