വാ​ന​പ്ര​സ്ഥ പെ​ന്‍​ഷ​ന്‍ ഭ​വ​ന്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് പ​ത്തു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു
Friday, September 17, 2021 10:00 PM IST
വെ​ളി​യ​ന്നൂ​ര്‍: വൃ​ദ്ധ​ജ​ന​ങ്ങ​ള്‍​ക്ക് വി​ശ്ര​മ​ത്തി​നും ഒ​ത്തു​ചേ​ര​ലി​നും അ​വ​സ​ര​മൊ​രു​ക്കി വെ​ളി​യ​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വാന​പ്ര​സ്ഥ പെ​ന്‍​ഷ​ന്‍ ഭ​വ​ന്‍ നിര്‍​മി​ക്കു​ന്ന​തി​ന് എം​എ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്ന് പ​ത്തു ല​ക്ഷം രൂപ അ​നു​വ​ദി​ച്ച​താ​യി മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ അ​റി​യിച്ചു.
ഒ​ൻ​പ​താം വാ​ർ​ഡി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച സ്ഥ​ല​ത്താ​ണ് കെ​ട്ടി​ട​സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്.
കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം 20 നു ​രാ​വി​ലെ പ​ത്തി​ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പു​തി​യി​ടം, വാ​ര്‍​ഡ് മെം​ബ​ര്‍ സ​ജേ​ഷ് ശ​ശി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി. ​ജി​ജി, വെ​ളി​യ​ന്നൂ​ര്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് കൊ​റ്റം​കൊ​മ്പി​ല്‍, നി​ര്‍​മാ​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍​മാ​രാ​യ കെ.ടി. തോ​മ​സ് സ്‌​ക​റി​യ, ബേബി എ​റി​കാ​ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.
എ​ക്‌​സ് സ​ര്‍​വീ​സ് ലീ​ഗ് വെ​ളി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി എംഎ​ല്‍​എ​ക്കു ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ഫ​ണ്ട് അ​നു​വ​ദി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.