എം​എ​ല്‍​എ​യ്ക്കു നിവേദനം നൽകി
Friday, September 17, 2021 10:00 PM IST
വെ​മ്പ​ള്ളി: വെ​മ്പ​ള്ളി കു​ടും​ബ​ക്ഷേ​മ കേ​ന്ദ്ര​ത്തി​ന് എം​എ​ല്‍​എ ഫ​ണ്ട് അ​നു​വ​ദി​ച്ച് കെ​ട്ടി​ടം നി​ര്‍​മി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് കാ​ണ​ക്കാ​രി മ​ണ്ഡ​ലം നേ​തൃ​ത്വം. പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്പെ​ടും​വി​ധം കാ​ണ​ക്കാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് എം​എ​ല്‍​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ആം​ബു​ല​ന്‍​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും, കാ​ണ​ക്കാ​രി ചി​റ​ക്കു​ള​ത്തി​ന്‍റെ ഭാ​വി വി​ക​സ​നകാ​ര്യ​ങ്ങ​ള്‍ ടൂ​റി​സം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ണ​ക്കാ​രി ജം​ഗ്ഷ​ന്‍ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​വ ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങി​യ നി​വേ​ദ​നം മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ​യ്ക്ക് ന​ല്‍​കി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി ചാ​ണ​ക​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തോ​മ​സ് ക​ണ്ണ​ന്ത​റ, മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍​കു​മാ​ര്‍, ഡോ. ​ടി.​ടി. തോ​മ​സ്, ആ​ന്‍റ​ണി വ​ള്ളോം​പ്രാ​യി​ല്‍, ജോ​സ് മു​ട​ക്ക​നാ​ട്ട്, രാ​ജു എ​മ്മാ​നു​വ​ല്‍, ജോ​സ​ഫ് ബോ​നി​ഫെ​സ്, ബാ​ബൂ​സ് ര​ത്‌​ന​ഗി​രി, മാ​ത്യു തോ​മ​സ് മു​ട്ട​പ്പ​ള്ളി​നി​ര​പ്പി​ല്‍, ജാ​ന്‍​സി തോ​മ​സ്, ബെ​റ്റ്‌​സി​മോ​ള്‍ ജോ​ഷി, ഷി​ജു പാ​റ​ക്കു​ളം, ര​തീ​ഷ് എ​ണ്ണ​ശേ​രി​ല്‍, സ​ണ്ണി പാ​ല​മ​റ്റം, ജോ​ബി​ന്‍ വാ​ഴ​പ്പ​ള്ളി, സ​ന്തോ​ഷ് കു​ള​ത്തി​നാ​യി​ൽ, ജോ​സ് കു​മ്പി​ളു​മൂ​ട്ടി​ല്‍‍ തുടങ്ങിയവർ‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ണ്ഡ​ലം സ​മ്മേ​ള​നം

കു​റ​വി​ല​ങ്ങാ​ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം നേ​തൃ​യോ​ഗം ഇ​ന്ന് ആ​റി​ന് പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ ന​ട​ക്കും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​നോ​ജ് മി​റ്റ​ത്താ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ഉദ്ഘാ​ട​നം ചെ​യ്യും.