മാർ കല്ലറങ്ങാട്ടിന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു
Friday, September 17, 2021 10:00 PM IST
പാ​ലാ: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോളജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റെ​ജി വ​ര്‍​ഗീ​സ് മേ​ക്കാ​ട​ന്‍, ബ​ര്‍​സാ​റും കോ​ഴ്‌​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ജോ​ര്‍​ജ് പു​ല്ലു​കാ​ലാ​യി​ല്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഡോ. ​സി​ബി ജോ​സ​ഫ്, ഐ​ക്യു​എ​സി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ജി​ലു ആ​നി ജോ​ണ്‍, സീ​നി​യ​ര്‍ അ​ധ്യാ​പ​ക​രാ​യ ഡോ. ​ബേ​ബി സെ​ബാ​സ്റ്റ്യ​ന്‍, ഡോ. ​ഷൈ​നി ജോ​സ് എ​ന്നി​വ​ര്‍ പാലാ ബി​ഷ​പ്സ് ഹൗ​സി​ലെ​ത്തി ബി​ഷ​പ്പി​നെ സ​ന്ദ​ർ​ശി​ച്ചു.

എ​ക്‌​സ​ല​ന്‍​സ്
അ​വാ​ര്‍​ഡ് വി​ത​ര​ണം ഇ​ന്ന്

കു​റ​വി​ല​ങ്ങാ​ട്: ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ലെ​യും സ്റ്റേ​റ്റ് സീ​ഡ് ഫാ​മി​ലെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളി​ല്‍ ഉ​യ​ര്‍​ന്ന വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡ് വി​ത​ര​ണം ഇ​ന്ന് 12 ന് ​കോ​ഴാ ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ല്‍ ന​ട​ക്കും. ഫാം ​വ​ര്‍​ക്കേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ എ​ഐ​ടി​യു​സി മു​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ന്ത​രി​ച്ച എം.​ജി. ശ്രീ​ധ​ര​ന്‍റെ പേ​രി​ലാ​ണ് അ​വാ​ര്‍​ഡ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. എ​ഐ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ന്‍. ര​മേ​ശ​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​പി​ഐ ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ന്‍.​എം. മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വഹി​ക്കും. സെ​ക്ര​ട്ട​റി ജോ​ജോ ആ​ളോ​ത്ത് അ​വാ​ര്‍​ഡു​ക​ള്‍ നല്‍കും.