ആ​യി​രം ആ​ര്യ​വേ​പ്പ് അ​മ്മ​യ്ക്കാ​യി
Saturday, June 5, 2021 11:09 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ "ആ​യി​രം ആ​ര്യ​വേ​പ്പ് അ​മ്മ​യ്ക്കാ​യി' എ​ന്ന പ​ദ്ധ​തി ആ​ര്യ​വേ​പ്പി​ൻ തൈ​ക​ൾ ന​ട്ടു​കൊ​ണ്ട് ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​റ്റ​വും കൂ​ടു​ത​ൽ ഓ​ക്സി​ജ​നെ പു​റ​പ്പെ​ടു​വി​ക്കു​ന്ന സ​സ്യ​മാ​യി കൃ​ഷ്ണ​തു​ള​സി ന​ട്ടു​കൊ​ണ്ട് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ഡോ​മി​നി​ക് അ​യി​ലൂ​പ്പ​റ​ന്പി​ൽ "തു​ള​സി​വ​നം' പ​ദ്ധ​തി​ക്കും തു​ട​ക്ക​മി​ട്ടു. തു​ട​ർ​ന്ന് ന​ട​ന്ന വെ​ബി​നാ​റി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രി​സ്ഥി​തി പ്ര​തി​ജ്ഞ ചൊ​ല്ലി. കോ​ട്ട​യം വ​നം​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഡോ. ​ജി. പ്ര​സാ​ദ്, മാ​നേ​ജ​ർ സി​സ്റ്റ​ർ ജാ​ൻ​സി മ​രി​യ, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഡെ​യ്സ് മ​രി​യ, സി​സ്റ്റ​ർ ജി​ജി പു​ല്ല​ത്തി​ൽ, പ്ര​മോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രാ​യ മി​നി​മോ​ൾ ജോ​സ​ഫ്, നി​സാ​മോ​ൾ ജോ​ണ്‍, ജ്വാ​കി​ലി​ൻ സെ​ബാ​സ്റ്റ്യ​ൻ, സി​സി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.