എ​ലി​ക്കു​ളം സു​ന്ദ​രി​യാ​യി 22 കി​ലോ​മീ​റ്റ​ർ
Saturday, June 5, 2021 11:09 PM IST
എ​ലി​ക്കു​ളം: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലാ-​പൊ​ൻ​കു​ന്നം റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും ക​ള​ക​ളും പ്ലാ​സ്റ്റി​ക്കു​ക​ളും മാ​റ്റി സൗ​ന്ദ​ര്യ വ​ത്കരി​ച്ചു.
ഗ്രീ​ൻ എ​ലി​ക്കു​ളം ക്ലീ​ൻ എ​ലി​ക്കു​ളം പ​ദ്ധ​തി​യി​ൽ പ​ഞ്ചാ​യ​ത്തി​ലെ 16 വാ​ർ​ഡു​ക​ളി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​ക​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, സ​ന്ന​ദ്ധ​സേ​ന പ്ര​വ​ർ​ത്ത​ക​ർ, വാ​യ​ന​ശാ​ല​ക​ൾ, മ​റ്റ് സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ൾ മു​ത​ലാ​യ​വ​ർ പ​ങ്കാ​ളി​ക​ളാ​യി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ശു​ചീ​ക​ര​ണം.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ജി, സി​ൽ​വി വി​ൽ​സ​ൺ, സി​നി​മോ​ൾ ജോ​യ്, മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്, ജി​മ്മി​ച്ച​ൻ ഈ​റ്റ​ത്തോ​ട്, ഷേ​ർ​ളി അ​ന്ത്യാ​ങ്ക​ളം, സൂ​ര്യ​മോ​ൾ, ജി​മ്മി​ച്ച​ൻ ഈ​റ്റ​ത്തോ​ട്ട്, ദീ​പ​ശ്രീ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. മു​ന്നൂ​റോ​ളം പേ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ സ്ഥ​ല​ത്തെ​ത്തി സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​രെ അ​നു​മോ​ദിച്ചു.