വിസ്മൃതിയിലാകരുത് ഈ ​ത​പോ​വ​നം
Saturday, June 5, 2021 11:09 PM IST
എ​രു​മേ​ലി: ഗ​വേ​ഷ​ക​ർ​ക്ക് അ​ത്ഭു​ത​മാ​യി​രു​ന്ന എ​രു​മേ​ലി​യി​ലെ രഹ​സ്യ ത​പോ​വ​നം വി​സ്‌​മൃ​തി​യി​ലേ​ക്ക്. ആ​ണ്ടി​ലൊ​രി​ക്ക​ൽ വ​രു​ന്ന പ​രി​സ്ഥി​തി ദി​ന​ത്തി​ൽ മാ​ത്ര​മാ​ണ് ത​പോ​വ​ന​ത്തെ നാ​ട്ടി​ൽ പ​ല​രും ഓ​ർ​ത്തെ​ടു​ക്കു​ന്ന​ത്. അ​ധി​ക​മാ​രാ​ലും അ​റി​യ​പ്പെ​ടാ​തെ ച​രി​ത്ര​ത്തി​ലേ​ക്ക് മ​റ​യു​ക​യാ​ണ് എ​രു​മേ​ലി​യി​ലെ ഈ ​ചെ​റു വ​ന​സ​മ്പ​ത്ത്.

എ​രു​മേ​ലി​ക്ക​ടു​ത്ത് വി​ഴി​ക്ക​ത്തോ​ട്ടി​ൽ മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​ത്താ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ര​ണ്ട​ര ഏ​ക്ക​റി​ലെ ഔ​ഷ​ധ ത​പോ​വ​നം. അ​പൂ​ർ​വ ഔ​ഷ​ധ സ​സ്യ​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​യി​രു​ന്നു വ​നം പ​രി​ച​ര​ണം നി​ല​ച്ച​തോ​ടെ​യാ​ണ് ഇ​ല്ലാ​താ​കാ​ൻ തു​ട​ങ്ങി​യ​ത്. വാ​സ​ന​ദ്ര​വ്യ​മാ​യ അ​ത്ത​ർ ല​ഭി​ക്കു​ന്ന ഔ​ദ് മ​ര​ങ്ങ​ളി​ൽ തു​ട​ങ്ങി പ​രി​മ​ളം പ​ട​ർ​ത്തു​ന്ന അ​ഖി​ലും രു​ദ്രാ​ക്ഷ​ക്കാ​യ​ക​ൾ നി​റ​ഞ്ഞ രു​ദ്രാ​ക്ഷ മ​ര​ങ്ങ​ളും ശു​ദ്ധ​വാ​യു സ​മ്മാ​നി​ക്കു​ന്ന വി​വി​ധ ആ​ലു​ക​ളും ഒ​രി​ക്ക​ലും ചി​ത​ലെ​ടു​ക്കാ​ത്ത ത​മ്പ​ക​വും പി​ന്നെ ച​ന്ദ​നം, ര​ക്ത​ച​ന്ദ​നം, ഇ​ല്ലി, വാ​ക, ഈ​ട്ടി, ക​രി​വീ​ട്ടി, ക​രി​ങ്ങോ​ട്ട, മ​യി​ല, അ​മൃ​ത്, കാ​ട്ട​മൃ​ത്, ചി​റ്റ​മൃ​ത്, ഇ​ല​വ്, മ​ന്ദാ​രം തു​ട​ങ്ങി മ​ഹ​ർ​ഷി​മാ​ർ വ​സ്ത്ര​ത്തി​നാ​യി തോ​ലു​രി​ച്ചി​രു​ന്ന മ​ര​വു​രി വ​രെ ത​പോ​വ​ന​ത്തി​ൽ ഇ​ട​തൂ​ർ​ന്ന് നി​ൽ​ക്കു​ക​യാ​ണ്.

സു​രേ​ഷ് ബാ​ബു എ​ന്ന​യാ​ൾ ര​ണ്ടു പ​തി​റ്റാ​ണ്ട് മു​ന്പ് ര​ണ്ട​ര ഏ​ക്ക​ർ റ​ബ​ർ​ത്തോ​ട്ടം വാ​ങ്ങി​യാ​ണ് സു​ന്ദ​ര​മാ​യ ഈ ​ത​പോ​വ​നം സൃ​ഷ്ടി​ച്ച​ത്. റ​ബ​ർ വെ​ട്ടി വേ​രു​ക​ൾ ഉ​ൾ​പ്പ​ടെ പി​ഴു​ത് ജൈ​വ​വ​ളം ന​ൽ​കി മ​ണ്ണ് വ​ള​ക്കൂ​റു​ള്ള​താ​ക്കി മാ​റ്റി​യാ​ണ് മ​ര​ങ്ങ​ൾ ന​ട്ട​ത്. പി​ന്നാ​ലെ ഔ​ഷ​ധ സ​സ്യ​ങ്ങ​ളും അ​പൂ​ർ​വ​മാ​യ ഫ​ല വൃ​ക്ഷ​ങ്ങ​ളും ന​ട്ടു. കാ​ല​ങ്ങ​ൾ നീ​ണ്ട പ​രി​ച​ര​ണ​ത്തി​നൊ​ടു​വി​ൽ മ​ര​ങ്ങ​ളും സ​സ്യ​ങ്ങ​ളും വ​ള​ർ​ന്ന് ത​പോ​വ​ന​മാ​യി മാ​റു​ക​യാ​യി​രു​ന്നു. പാ​മ്പു​ക​ളും സം​ര​ക്ഷി​ത ഇ​ന​ത്തി​ൽ​പ്പെ​ട്ട വ​ന്യ​മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും ത​പോ​വ​നം താ​വ​ള​മാ​ക്കി. ത​പോ​വ​ന​ത്തി​നു​ള്ളി​ൽ നാ​ട​ക​ശാ​ല സൃ​ഷ്ടി​ച്ച സു​രേ​ഷ് പി​ന്നീ​ട് വി​ദേ​ശ​ത്തേ​ക്ക് പോ​യി. സൂ​ക്ഷി​പ്പു​കാ​രെ ത​പോ​വ​നം പ​രി​പാ​ലി​ക്കാ​ൻ ഏ​ൽ​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും കാ​ര്യ​മാ​യ പ​രി​ച​ര​ണം ല​ഭി​ച്ചി​ല്ല. ഇ​ന്ന് ത​പോ​വ​നം വി​സ്മൃ​തി​യി​ലേ​ക്ക് പോ​കു​ക​യാ​ണ്. ആ​ദ്യ​കാ​ല​ത്ത് വ​ച്ചി​രു​ന്ന ബോ​ർ​ഡ് വാ​ർ​ധ​ക്യം ബാ​ധി​ച്ച് ത​പോ​വ​ന​ത്തി​ന് മു​ന്നി​ൽ ച​രി​ത്ര സ്മാ​ര​ക​മാ​യി നി​ൽ​പ്പുണ്ട്.