ഭക്ഷ്യക്കി​റ്റ് വി​ത​ര​ണം
Saturday, June 5, 2021 11:09 PM IST
കു​ന്നും​ഭാ​ഗം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ലെ കോ​വി​ഡ് മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള മൂ​ന്നാം ഘ​ട്ടം കി​റ്റ് വി​ത​ര​ണം ന​ട​ത്തി. കു​ന്നും​ഭാ​ഗം പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ലെ സി​സ്റ്റ​ർ അ​മ​ല കി​ട​ങ്ങ​ത്താ​ഴെ എ​സ്എ​ബി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഠ​ത്തി​ലെ സി​സ്റ്റ​ർ​മാ​രാ​ണ് കി​റ്റു​ക​ൾ ത​യാ​റാ​ക്കി​യ​ത്. കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി.​ആ​ർ. ശ്രീ​കു​മാ​ർ, വാ​ർ​ഡം​ഗം ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, റെ​ജി കാ​വു​ങ്ക​ൽ, പ്ര​സാ​ദ്, പ്ര​ദീ​ഷ് പ​ന്തി​രു​വേ​ലി​ൽ, റോ​ജി, മ​നു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സി​സ്റ്റ​ർ അ​മ​ല കി​ട​ങ്ങ​ത്താ​ഴെ ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജി​ന് വ്യ​ക്ഷ​ത്തൈ ന​ൽ​കു​ക​യും ചെ​യ്തു.

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഐ​എ​ൻ​ടി​യു​സി കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​രി​പ്പൊ​ടി, ആ​ട്ട, തേ​യി​ല​പ്പൊ​ടി തു​ട​ങ്ങി പ​ത്തോ​ളം സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് ന​ൽ​കി​യ​ത്. ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​സി​ലി തേ​നം​മ്മാ​ക്ക​ൽ കി​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പി​പി​എ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ണി കെ. ​ബേ​ബി, ഉ​ണ്ണി ചെ​റി​യാ​ൻ ചീ​രം​വേ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റോ​ബി​ൻ ആ​ക്കാ​ട്ട്, ശ​ര​ത് മേ​ച്ചേ​രി​ത്താ​രെ, ഷി​ബി​ലി മ​ണ്ണാ​റ​ക്ക​യം, ന​വാ​സ്, ഫൈ​സ​ൽ, ത​ൻ​സീ​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചേ​ന​പ്പാ​ടി: ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കി​യ പി​പി​ഇ കി​റ്റു​ക​ൾ അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യ്ക്ക് കൈ​മാ​റി. സ​മൂ​ഹ അ​ടു​ക്ക​ള​യ്ക്കു​ള്ള ധ​ന​സ​ഹാ​യം വാ​ർ​ഡം​ഗം ടി.​വി. ഹ​ർ​ഷ​കു​മാ​റി​ന് കൈ​മാ​റി. പ്ര​ഥ​മാ​ധ്യാ​പി​ക പി.​ബി. ഗി​രി​ജ, മു​ഹ​മ്മ​ദ് നി​യാ​സ്, മി​നി മാ​ത്യു, ബി. ​പ്ര​മീ​ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.