ലാ​പ്ടോ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, June 5, 2021 11:09 PM IST
വാ​ഴൂ​ർ: ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന ദേ​വി​ക സ്വാ​ന്ത​നം പ​ദ്ധ​തി പ്ര​കാ​രം ലാ​പ്ടോ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. വാ​ഴൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​എ​ൻ. ഗി​രീ​ഷ്കു​മാ​ർ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. റെ​ജി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി. ​സേ​തു​ല​ക്ഷ്മി, ഹെ​ഡ്മാ​സ്റ്റ​ർ പി. ​ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.