ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ ഗ്യാ​​സ് ക്രി​​മറ്റോ​​റി​​യം പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കാ​​ൻ തീ​​രു​​മാ​​നം
Wednesday, May 12, 2021 1:03 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ന​​ഗ​​ര​​സ​​ഭ ഫാ​​ത്തി​​മാ​​പു​​ര​​ത്ത് നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി​​യ ഗ്യാ​​സ് ക്രി​​മറ്റോ​​റി​​യ​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു​​ള്ള ബൈ​​ലോ ക​​ഴി​​ഞ്ഞ ദി​​വ​​സം ചേ​​ർ​​ന്ന കൗ​​ണ്‍​സി​​ൽ യോ​​ഗം പാ​​സാ​​ക്കി. ന​​ഗ​​ര​​സ​​ഭാ പ​​രി​​ധി​​യി​​ലു​​ള്ള എ​​പി​​എ​​ൽ വി​​ഭാ​​ഗ​​ത്തി​​ന് മൂ​​വാ​​യി​​രം രൂ​​പ​​യും എ​​പി​​എ​​ൽ വി​​ഭാ​​ഗ​​ത്തി​​ന് 1500 രൂ​​പ​​യും സം​​സ്കാ​​ര​​ത്തി​​ന് ഫീ​​സ് ഈ​​ടാ​​ക്കും. ന​​ഗ​​ര​​ത്തി​​ൽ താ​​മ​​സ​​ക്കാ​​ര​​ല്ലാ​​ത്ത​​വ​​രു​​ടെ സം​​സ്കാ​​ര​​ത്തി​​ന് നാ​​ലാ​​യി​​രം രൂ​​പ ഫീ​​സ് ന​​ൽ​​ക​​ണം.ക്രി​​മി​​റ്റോ​​റി​​യ​​ത്തി​​ൽ സം​​സ്ക​​രി​​ക്കു​​ന്ന​​തി​​ന് ന​​ഗ​​ര​​സ​​ഭാ​​ധി​​കൃ​​ത​​ർ​​ക്ക് വാ​​ർ​​ഡ് കൗ​​ണ്‍​സി​​ല​​റു​​ടെ സാ​​ക്ഷ്യ​​പ​​ത്രം, റേ​​ഷ​​ൻ​​കാ​​ർ​​ഡ്, ആ​​ധാ​​ർ കാ​​ർ​​ഡ് എ​​ന്നി​​വ​​യു​​ടെ കോ​​പ്പി ഉ​​ൾ​​പ്പെ​​ടെ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം.

ന​​ഗ​​ര​​ത്തി​​ലെ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​നി​​ന്നു ഒ​​രു മാ​​സം അ​​ഞ്ചു​​കി​​ലോ പ്ലാ​​സ്റ്റി​​ക് വ​​രെ നൂ​​റു​​രൂ​​പ യൂ​​സ​​ർ ഫീ​​സ് നി​​ര​​ക്കി​​ൽ പ്ലാ​​സ്റ്റി​​ക് സം​​ഭ​​രി​​ക്കാ​​നും കൗ​​ണ്‍​സി​​ൽ തീ​​രു​​മാ​​നി​​ച്ചു. അ​​ഞ്ചു​​കി​​ലോ​​യ്ക്ക് മു​​ക​​ളി​​ൽ ഓ​​രോ കി​​ലോ​​യ്ക്കും 20 രൂ​​പ വീ​​തം ന​​ൽ​​ക​​ണം. വീ​​ടു​​ക​​ളി​​ൽ​നി​​ന്നു നൂ​​റു​​രൂ​​പ യൂ​​സ​​ർ ഫീ​​സ് ഈ​​ടാ​​ക്കി​​യാ​​ണ് പ്ലാ​​സ്റ്റി​​ക് സം​​ഭ​​രി​​ക്കു​​ന്ന​​ത്. ഹ​​രി​​ത ക​​ർ​​മ സേ​​ന​​യി​​ൽ കൂ​​ടു​​ത​​ൽ അം​​ഗ​​ങ്ങ​​ളെ നി​​യ​​മി​​ക്കാ​​നും യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. ഓ​​ണ്‍ലൈ​​നി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച യോ​​ഗ​​ത്തി​​ൽ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ സ​​ന്ധ്യാ മ​​നോ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.