ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ 27ന് ​ഭാ​ഗീ​ക​മാ​യി തു​റ​ന്നു തു​ട​ങ്ങും
Wednesday, April 21, 2021 11:09 PM IST
കു​​​​മ​​​​ര​​​​കം: എ​​​​ല്ലാ​​​വ​​​​ർ​​​​ഷ​​​​വും മാ​​​​ർ​​​​ച്ച് 15നു ​​​​തു​​​​റ​​​​ക്കേ​​​​ണ്ട ത​​​​ണ്ണീ​​​​ർ​​​​മു​​​​ക്കം ബ​​​​ണ്ടി​​​​ന്‍റെ ഷ​​​​ട്ട​​​​റു​​​​ക​​​​ൾ 27 മു​​​​ത​​​​ൽ ഭാ​​​​ഗീ​​​​ക​​​​മാ​​​​യി തു​​​​റ​​​​ക്കാ​​​​ൻ ഇ​​​​ന്ന​​​​ലെ ആ​​​​ല​​​​പ്പു​​​​ഴ ജി​​​ല്ലാ ക​​​​ള​​​​ക്ട​​​​റു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ കൂ​​​​ടി​​​​യ യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ബ​​​​ണ്ടി​​​​ന്‍റെ ത​​​​ണ്ണീ​​​​ർ​​​​മു​​​​ക്കം ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു തു​​​​ട​​​​ങ്ങു​​​​ന്ന 31 ഷ​​​​ട്ട​​​​റു​​​​ക​​​​ൾ തു​​​​റ​​​​ക്കാ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​നം. മ​​​​ധ്യ​​​​ഭാ​​​​ഗ​​​​ത്തേ​​​​യും വെ​​​​ച്ചൂ​​​​ർ ഭാ​​​​ഗ​​​​ത്തേ​​​​യും ര​​​​ണ്ട് സെ​​​​ക്ഷ​​​​നു​​​​ക​​​​ളി​​​​ലു​​​​ള്ള 62 ഷ​​​​ട്ട​​​​റു​​​​ക​​​​ൾ ഉ​​​​ട​​​​ൻ തു​​​​റ​​​​ക്ക​​​​ണ​​​​മെ​​​​ന്നോ അ​​​​തോ തു​​​​റ​​​​ന്ന ഷ​​​​ട്ട​​​​റു​​​​ക​​​​ൾ വീ​​​​ണ്ടും അ​​​​ട​​​യ്​​​​ക്ക​​​​ണ​​​​മെ​​​​ന്നോ എ​​​ന്ന​​​ത് സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ​​​​ശേ​​​​ഷം തീ​​​​രു​​​​മാ​​​​നി​​​​ക്കും. കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യെ എ​​​​ങ്ങ​​​​നെ ബാ​​​​ധി​​​​ക്കും എ​​​​ന്ന​​​​തി​​​​നെ ആ​​​​ശ്ര​​​​യി​​​​ച്ചാ​​​​യി​​​​രി​​​​ക്കും തീ​​​​രു​​​​മാ​​​​നം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക. ഡി​​​​സം​​​​ബ​​​​ർ 15ന് ​​​​അ​​​​ട​​​​ച്ച് മാ​​​​ർ​​​​ച്ച് 15നു ​​​​തു​​​​റ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ബ​​​​ണ്ട് നി​​​​ർ​​​​മാ​​​​ണ വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​യു​​​​ടെ ശി​​​​പാ​​​​ർ​​​​ശ. കു​​​​ട്ട​​​​നാ​​​​ട്ടി​​​​ൽ ഉ​​​​പ്പ് വെ​​​​ള്ളം ക​​​​യ​​​​റാ​​​​തെ ഇ​​​​രി​​​​പ്പു കൃ​​​​ഷി സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ത​​​​ണ്ണീ​​​​ർ​​​​മു​​​​ക്കം ബ​​​​ണ്ടി​​​​ന്‍റെ ല​​​​ക്ഷ്യം.

കൃ​​​​ഷി വ​​​​കു​​​​പ്പി​​​​ന്‍റെ ശി​​​​പാ​​​​ർ​​​​ശ പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ബ​​​​ണ്ട് അ​​​​ട​​​​യ്ക്കു​​​​ക​​​​യും തു​​​​റ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ക. കൃ​​​​ഷി ഇ​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​നും വി​​​​ള​​​​വെ​​​​ടു​​​​പ്പും സം​​​​ഭ​​​​ര​​​​ണ​​​​വും ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നും കൃ​​​​ഷി​​​വ​​​​കു​​​​പ്പ് പ്ര​​​​ത്യേ​​​​ക ക​​​​ല​​​​ണ്ട​​​​ർ ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും പ്ര​​​​ള​​​​യം അ​​​​ട​​​​ക്ക​​​​മു​​​​ള്ള കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് കാ​​​​ർ​​​​ഷി​​​​ക ക​​​​ല​​​​ണ്ട​​​​ർ പാ​​​​ലി​​​​ച്ചു കൃ​​​​ഷി ഇ​​​​റ​​​​ക്കാ​​​​നാ​​​​കു​​​​ന്നി​​​​ല്ല. പു​​​​റം​​​​ബ​​​​ണ്ടി​​​​ന്‍റെ ബ​​​​ല​​​​ഹീ​​​​ന​​​​ത​​​​യാ​​​​ണു വി​​​​ത വൈ​​​​കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം. ഷ​​​​ട്ട​​​​ർ തു​​​​റ​​​​ക്കേ​​​​ണ്ട മാ​​​​ർ​​​​ച്ച് 15 ക​​​​ഴി​​​​ഞ്ഞ​​​​തു മു​​​​ത​​​​ൽ ഷ​​​​ട്ട​​​​ർ ഉ​​​​ട​​​​ൻ തു​​​​റ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മ​​​​ത്സ്യ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും പ​​​​രി​​​​സ്ഥി​​​​തി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും സ​​​​മ​​​​ര​​​​രം​​​​ഗ​​​​ത്താ​​​​ണ്. ചി​​​​ല പാ​​​​ട​​​​ങ്ങ​​​​ളി​​​​ലെ നെ​​​​ല്ലു​​​​സം​​​​ഭ​​​​ര​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണ് ബ​​​​ണ്ട് തു​​​​റ​​​​ക്കാ​​​​ൻ കൃ​​​​ഷി​​​വ​​​​കു​​​​പ്പ് ശി​​​​പാ​​​​ർ​​​​ശ ന​​​​ൽ​​​​കാ​​​​ൻ വൈ​​​​കി​​​​യ​​​​ത്.

ബ​​​​ണ്ട് തു​​​​റ​​​​ക്കാ​​​​ൻ ഒ​​​​ന്ന​​​​ര മാ​​​​സം വൈ​​​​കു​​​​ന്ന​​​​തോ​​​​ടെ അ​​​​പ്പ​​​​ർ​​​​കു​​​​ട്ട​​​​നാ​​​​ട​​​​ൻ ജ​​​​ലാ​​​​ശ​​​​യ​​​​ങ്ങ​​​​ൾ മ​​​​ലി​​​​ന​​​​മാ​​​​കു​​​​ക​​​​യും നീ​​​​രൊ​​​​ഴു​​​​ക്കി​​​​ല്ലാ​​​​തെ പോ​​​​ള തി​​​​ങ്ങി​​​​നി​​​​റ​​​​യു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്നാ​​​​ണ് വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം.