മു​​നി​​സി​​പ്പ​​ൽ ടൗ​​ണ്‍​ഹാ​​ളി​​ൽ കോ​​വി​​ഡ് ചി​​കി​​ത്സാ കേ​​ന്ദ്രം സ​​ജ്ജ​​മാ​​യി
Wednesday, April 21, 2021 11:09 PM IST
ച​​ങ്ങ​​നാ​​ശേ​​രി: കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തോ​​ത് വ​​ർ​​ധി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​സ​​ഭ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​സ്ബി കോ​​ള​​ജി​​ന​​ടു​​ത്തു​​ള്ള മു​​നി​​സി​​പ്പ​​ൽ ടൗ​​ണ്‍​ഹാ​​ളി​​ൽ കോ​​വി​​ഡ് ചി​​കി​​ത്സാ കേ​​ന്ദ്രം സ​​ജ്ജ​​മാ​​യി. അ​​ന്പ​​തു രോ​​ഗി​​ക​​ൾ​​ക്കു​​ള്ള കി​​ട​​ക്ക​​ക​​ളും സൗ​​ക​​ര്യ​​ങ്ങ​​ളു​​മാ​​ണ് ഇ​​വി​​ടെ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ അ​​മ്മ​​യും കു​​ഞ്ഞും ബ്ലോ​​ക്കി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കോ​​വി​​ഡ് ചി​​കി​​ത്സാ കേ​​ന്ദ്ര​​ത്തി​​ൽ 54രോ​​ഗി​​ക​​ൾ ചി​​കി​​ത്സ​​ക്കെ​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് പു​​തി​​യ ചി​​കി​​ത്സാ കേ​​ന്ദ്രം സ​​ജ്ജ​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.