309 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്, 231 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Saturday, November 28, 2020 10:27 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 309 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ൾ ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നു​മെ​ത്തി​യ​താ​ണ്. 3030 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. നാ​ലു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 231 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 39909 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 6659 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.

214 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1115 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 4665 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ലാ​ണ്. ഇ​ന്ന​ലെ 77 പേ​രെ കൂ​ടി ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി. 231 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. 895 പേ​രെ ഇ​ന്ന​ലെ ക്വാ​റ​ന്‍റൈ​നി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 619 പേ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ച്ചു.

274 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 211 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി. 2257 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യും അ​യ​ച്ചു. മ​ണ്ണ​ഞ്ചേ​രി വാ​ർ​ഡ് 10, പു​ന്ന​പ്ര നോ​ർ​ത്ത് വാ​ർ​ഡ് ഏ​ഴ് എ​ന്നി​വ​യെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​മു​ണ്ട്. ജി​ല്ല​യി​ൽ ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 27 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 16 പേ​രെ അ​റ​സ്റ്റും​ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 168 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 537 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.