പാ​ഴ്‌വ​സ്തു​ക്ക​ളി​ൽ കൗ​തു​ക വ​സ്തു​ക്ക​ൾ നി​ർ​മി​ച്ച് സ്കൗ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ
Friday, November 27, 2020 10:28 PM IST
കാ​യം​കു​ളം: പാ​ഴ്‌വസ്തു​ക്ക​ളി​ൽ ക​ര​വി​രു​തി​ലൂ​ടെ കൗ​തു​ക വ​സ്തു​ക്ക​ൾ നി​ർ​മി​ച്ച് സ്കൗ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ. ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട്സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് വീ​ട്ടി​ലി​രു​ന്ന് പാ​ഴ്വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച് ആ​ക​ർ​ഷ​ക​മാ​യ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ നി​ർ​മി​ച്ച​ത്. ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, ക​വ​റു​ക​ൾ തു​ട​ങ്ങി​യ​വ ശേ​ഖ​രി​ച്ച് കൗ​തു​ക​മാ​ർ​ന്ന വ​സ്തു​ക്ക​ൾ നി​ർ​മി​ച്ചു. കു​ട്ടി​ക​ളു​ടെ സ​ർ​ഗ​ശേ​ഷി വ​ള​ർ​ത്തു​ക, പ്ലാ​സ്റ്റി​ക്കി​ന്‍റെ പു​ന​രു​പ​യോ​ഗ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് അ​റി​യു​ക എ​ന്നി​വ​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സ്കൗ​ട്ട് മാ​സ്റ്റ​ർ സി.​റ്റി. വ​ർ​ഗീ​സ് പ​റ​ഞ്ഞു. പ്രി​ൻ​സി​പ്പ​ൾ ഇ​ൻ ചാ​ർ​ജ് എ​സ്. സു​മ, ജോ​ജി തോ​മ​സ്, എ. ​ക്ല​മ​ന്‍റ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.