സ്ഥാ​നാ​ർ​ഥി​ക​ളാ​രൊ​ക്കെ​യെ​ന്ന് ഇ​ന്ന് ഉ​റ​പ്പി​ക്കാം
Sunday, November 22, 2020 10:32 PM IST
ആ​ല​പ്പു​ഴ: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യാ​യ ഇ​ന്ന് ആ​രൊ​ക്കെ മ​ത്സ​ര​രം​ഗ​ത്തു​ണ്ടെ​ന്ന​ത് ഉ​റ​പ്പി​ക്കാം. അ​തേ​സ​മ​യം പ​ല​യി​ട​ത്തും ത​ർ​ക്ക​മൊ​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന വ​സ്തു​ത മു​ന്ന​ണി​ക​ളു​ടെ ഉ​റ​ക്ക​വും കെ​ടു​ത്തു​ന്നു. വി​മ​ത​രെ പാ​ട്ടി​ലാ​ക്കാ​നു​ള്ള അ​വ​സാ​ന വ​ട്ട ശ്ര​മ​ത്തി​ലാ​ണ് മു​ന്ന​ണി​ക​ളും നേ​തൃ​ത്വ​വും ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ളും.
വി​മ​ത ശ​ല്യം കൂ​ടു​ത​ൽ യു​ഡി​എ​ഫി​ലാ​ണ്്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു ഡി​വി​ഷ​നു​ക​ളി​ൽ ഒൗ​ദ്യോ​ഗി​ക​സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​ൻ യു​ഡി​എ​ഫി​നാ​യി​ട്ടി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ച​ന്പ​ക്കു​ളം, പ​ള്ളി​പ്പു​റം, പു​ന്ന​പ്ര ഡി​വി​ഷ​നു​ക​ളി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ലെ സീ​റ്റു​ത​ർ​ക്കം. ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​ണ്‍​ഗ്ര​സും ലീ​ഗും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്നു. സി​പി​എ​മ്മും സി​പി​ഐ​യും പ​ര​സ്പ​രം മ​ത്സ​രി​ക്കു​ന്ന വാ​ർ​ഡു​ക​ളു​മു​ണ്ട്. പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള മ​ത്സ​ര​രം​ഗ​ത്താ​ണ് മു​ന്ന​ണി​ക​ളി​ലെ കൂ​ടു​ത​ൽ റി​ബ​ലു​ക​ളും. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ മു​ല്ല​യ്ക്ക​ൽ, തി​രു​വാ​ന്പാ​ടി വാ​ർ​ഡു​ക​ളി​ലും യു​ഡി​എ​ഫി​നു വി​മ​ത​രു​ണ്ട്. മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ മാ​ന്നാ​ർ ഡി​വി​ഷ​നി​ൽ കോ​ണ്‍​ഗ്ര​സും ജോ​സ​ഫ് വി​ഭാ​ഗ​വും ത​മ്മി​ൽ മ​ത്സ​രി​ക്കു​ന്നു. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സും ആ​ർ​എ​സ്പി​യും ത​മ്മി​ലും മ​ത്സ​ര​മു​ണ്ട്. തു​റ​വൂ​രി​ൽ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വി​മ​ത​യാ​യി രം​ഗ​ത്തു​ണ്ട്. കു​ത്തി​യ​തോ​ട്ടി​ലും കാ​വാ​ല​ത്തും ഓ​രോ ഘ​ട​ക​ക​ക്ഷി​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്നു. എ​ട​ത്വ​യി​ൽ ഒ​രി​ട​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ര​ണ്ടു​പേ​ർ മ​ത്സ​രി​ക്കു​ന്നു.
എ​ൽ​ഡി​എ​ഫി​ലും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ പോ​ലും വി​മ​ത​ശ​ല്യ​മു​ണ്ട്. എ​ട​ത്വ​യി​ലും മാ​വി​ലേ​ക്ക​ര​യി​ലും ഘ​ട​ക​ക​ക്ഷി​ക​ളി​ൽ പെ​ട്ട​വ​ർ പ​ര​സ്പ​രം മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. എ​ൻ​ഡി​എ​യി​ലെ ക​ക്ഷി​ക​ളാ​യ ബി​ജെ​പി​യും ബി​ഡി​ജെഎ​സും പാ​ല​മേ​ലി​ൽ പ​ര​സ്പ​രം മ​ത്സ​രി​ക്കു​ന്നു​ണ്ട്. വി​മ​ത​രെ പി​ൻ​വ​ലി​പ്പി​ക്കാ​നു​ള്ള അ​ന്തി​മ ച​ർ​ച്ച​ക​ൾ പ​ല​യി​ട​ത്തും ന​ട​ക്കു​ന്നു​ണ്ട്. എ​ങ്ങ​നെ​യും റി​ബ​ലു​ക​ളെ പി​ൻ​വ​ലി​പ്പി​ക്കാ​നു​ള്ള ഓ​ഫ​റു​ക​ളു​മാ​യി നേ​തൃ​ത്വ​വും സ്ഥാ​നാ​ർ​ഥി​ക​ളും ഇ​വ​രു​ടെ പി​റ​കേ​യു​ണ്ട്. കു​റ​ഞ്ഞ​വോ​ട്ടു​ക​ൾ മ​ത്സ​ര​ഫ​ല​ത്തെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ മു​ന്ന​ണി​ക​ൾ​ക്ക് ഉ​റ​ക്ക​മി​ല്ലാ​ത്ത മ​ണി​ക്കൂ​റു​ക​ളാ​ണ് ഇ​നി.
കോ​ണ്‍​ഗ്ര​സി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ കോ​വി​ഡ് ബാ​ധി​ച്ചു ക്വാ​റ​ന്‍റൈ​നി​ലും ഇ​വ​രോ​ടൊ​പ്പം നേ​ര​ത്തേ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന​വ​ർ ക്വാ​റ​ന്‍റൈ​നി​ലു​മാ​യ​തോ​ടെ ഫ​ല​ത്തി​ൽ നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി. തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി​യ​ടു​ക്കു​ന്പോ​ൾ പോ​ലും പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി പ​ല​രും. ക്വാ​റ​ന്‍റൈ​നി​ലി​ല്ലാ​ത്ത നേ​താ​ക്ക​ൾ​ക്ക് ചു​മ​ത​ല ന​ല്കി പ്ര​ചാ​ര​ണം മു​ന്നോ​ട്ടു​ന​യി​ക്കാ​ൻ കെ​പി​സി​സി നേ​തൃ​ത്വം രം​ഗ​ത്തു​ണ്ടെ​ങ്കി​ലും എ​ത്ര​ത്തോ​ളം വി​ജ​യി​ക്കു​മെ​ന്ന ആ​ശ​ങ്ക അ​ണി​ക​ൾ​ക്കു​മു​ണ്ട്.