പാ​തി​രാ​മ​ണ​ൽ ജി​ല്ല​യി​ലെ ആ​ദ്യ പ്രാ​ദേ​ശി​ക ജൈ​വ വൈ​വി​ധ്യ പൈ​തൃ​ക​കേ​ന്ദ്രം
Tuesday, October 27, 2020 10:09 PM IST
മു​ഹ​മ്മ: പ്ര​കൃ​തി​ര​മ​ണീ​യ​വും സ​സ്യ​ജ​ന്തു​ജാ​ല​ങ്ങ​ൾ കൊ​ണ്ട് സ​ന്പ​ന്ന​വു​മാ​യ പാ​തി​രാ​മ​ണ​ൽ ദ്വീ​പി​നെ പ്രാ​ദേ​ശി​ക ജൈ​വ വൈ​വി​ധ്യം പൈ​തൃ​ക കേ​ന്ദ്ര​മാ​യി മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പി​ച്ചു. ഹ​രി​ത കേ​ര​ള മി​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ടി.​എ​ൻ. സീ​മ ഓ​ണ്‍​ലൈ​ൻ വ​ഴി പ്ര​ഖ്യാ​പ​നം ന​ട​ത്തി.

ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ജൈ​വവൈ​വി​ധ സം​ര​ക്ഷ​ണ​ത്തി​ന് ഒ​രു ത​ദ്ദേ​ശഭ​ര​ണ സ്ഥാ​പ​നം ഇ​ത്ത​ര​ത്തി​ലൊ​രു പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത്. ജൈ​വ​വൈ​വി​ധ്യ നി​യ​മ​പ്ര​കാ​രം പ​ഞ്ചാ​യ​ത്തി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ജൈ​വ വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​യു​ടെ (ബി​എം​സി) തീ​രു​മാ​ന പ്ര​കാ​രം ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ദ്വീ​പി​ന്‍റെ ജൈ​വ വൈ​വി​ധ്യം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന ജൈ​വ ​വൈ​വി​ധ്യ ബോ​ർ​ഡ് അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു പ്ര​ഖ്യാ​പ​ന​ത്തി​ന് സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത്.

നാ​ലി​ന​ത്തി​ൽ​പ്പെട്ട ശു​ദ്ധ ക​ണ്ട​ൽ​ച്ചെ​ടി​ക​ളും ഒ​ട്ട​ന​വ​ധി ക​ണ്ട​ൽ സ​ഹ​സ​സ്യ​ങ്ങ​ളുംകൊ​ണ്ടു​ നി​റ​ഞ്ഞ​താ​ണ് ദ്വീ​പ്. ജൈ​വ​വൈ​വി​ധ്യ റി​പ്പോ​ർ​ട്ടി​ൽ ദ്വീ​പി​ൽ പു​ഷ്പി​ത സ​സ്യ​ങ്ങ​ൾ 160 ഉം ​പ​ന്ന​ൽ​ച്ചെ​ടി​ക​ൾ ഒ​ന്പ​തി​ന​വു​മു​ണ്ട്. ഇ​വ​യി​ൽ 52 ഇ​ന​ത്തി​ൽ​പ്പെട്ട മ​ര​ങ്ങ​ളും 21 ഇ​നം കു​റ്റി​ച്ചെ​ടി​ക​ളും ചെ​റു​സ​സ്യ​ങ്ങ​ൾ 72ഉം ​വ​ള്ളി​ച്ചെ​ടി​ക​ൾ 13 എ​ണ്ണ​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജ​ന്തു​വൈ​വി​ധ്യ​ത്തി​ൽ സ​സ്ത​നി​ക​ൾ-​അ​ഞ്ച്, ഉ​ഭ​യ​ജീ​വി​ക​ൾ-18, ഉ​ര​ഗ​ങ്ങ​ൾ-12, പ​ക്ഷി​ക​ൾ-89, തു​ന്പി​ക​ൾ-18, ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ-106 എ​ന്നി​ങ്ങ​നെ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

ദ്വീ​പി​ലും ചു​റ്റു​മു​ള്ള കാ​യ​ൽ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി മ​ത്സ്യ​ങ്ങ​ൾ, കൊ​ഞ്ച്, ക​ക്ക​ക​ൾ തു​ട​ങ്ങി 120 ഓ​ളം ജീ​വ​ജാ​തി​ക​ൾ വേ​റെ​യും ഉ​ണ്ട്. ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ജി​ല്ലാ സാ​ങ്കേ​തി​ക സ​ഹാ​യ വി​ഭാ​ഗം അം​ഗ​ങ്ങ​ളാ​യ ഡോ. ​ജോ​സ് മാ​ത്യു, സ​ന്ദീ​പ് ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

റം​സാ​ൻ ത​ടാ​ക​മാ​യ വേ​ന്പ​നാ​ട്ട്കാ​യ​ലി​ന്‍റെ മ​ധ്യ​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന പാ​തി​രാ​മ​ണ​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ വി​നോ​ദസ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ കേ​ന്ദ്ര​മാ​ണ്. ഒ​രുകാ​ല​ത്ത് ജ​ന​വാ​സം ഉ​ണ്ടാ​യി​രു​ന്ന ദ്വീ​പി​നെ വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി സ്വ​കാ​ര്യ​വ്യ​ക്തി​ക്ക് കൈ​മാ​റാ​നു​ള്ള നീക്കം പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലും നി​യ​മ​ന​ട​പ​ടി​ക​ളും മൂ​ലം ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു പ്ര​വേ​ശ​നം നി​യ​ന്ത്രി​ച്ചി​രു​ന്നു. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ജൈ​വ​വൈ​വി​ധ്യ പൈ​തൃ​ക​കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ പ്ര​ത്യേ​ക ക​ർ​മ​സ​മി​തി രൂ​പീ​ക​രി​ച്ച് ക​ണ്ട​ൽ​ച്ചെ​ടി​ക​ളും ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളും ശ​ല​ഭ സ​സ്യ​ങ്ങ​ളും കൂ​ടു​ത​ൽ വ​ച്ചു​പി​ടി​പ്പി​ച്ച് ദ്വീ​പി​നെ പ​രി​സ്ഥി​തി ജൈ​വ​വൈ​വി​ധ്യ പ​ഠ​ന​കേ​ന്ദ്ര​മാ​ക്കു​ക​യാ​ണു ല​ക്ഷ്യ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ബി​എം​സി ചെ​യ​ർ​മാ​നു​മാ​യ ജെ. ​ജ​യ​ലാ​ൽ പ​റ​ഞ്ഞു. ദ്വീ​പി​ന്‍റെ ഒ​രു​ഭാ​ഗം പ​ക്ഷി​സ​ങ്കേ​ത​മാ​ക്കിക്കൊ​ണ്ട് നീ​ർ​ച്ചാ​ലു​ക​ളും കു​ള​ങ്ങ​ളും ശു​ചീ​ക​രി​ച്ച് കാ​യ​ൽ മ​ത്സ്യ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക പ്ര​ജ​ന​ന കേ​ന്ദ്ര​മാ​ക്കി മാ​റ്റു​വാ​ൻ ബി​എം​സി മു​ൻ​കൈ എ​ടു​ക്കു​മെ​ന്ന് ക​ണ്‍​വീ​ന​ർ കെ.​വി. ദ​യാ​ൽ പ​റ​ഞ്ഞു.

മു​ഹ​മ്മ പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​മാ​തൃ​ക മ​റ്റു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​വ​ര​വ​രു​ടെ പ്ര​ദേ​ശ​ത്തെ ജൈ​വ​വൈ​വി​ധ്യ സ​ന്പ​ന്ന​മാ​യ കാ​വു​ങ്ക​ൽ, ക​ണ്ട​ൽ​കാ​ടു​ക​ൾ, ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ വൃ​ക്ഷ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഇ​പ്ര​കാ​രം പ്രാ​ദേ​ശി​ക ജൈ​വ​വൈ​വി​ധ്യ പൈ​തൃ​ക​ കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ബി​എം​സി​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ജി. ച​ന്ദ്ര​പ്ര​കാ​ശ് പ​റ​ഞ്ഞു.