ചു​ങ്കം തി​രു​മ​ല റോ​ഡ്, പു​ന്ന​മ​ട ന​ട​പ്പാ​ത​ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു
Thursday, October 22, 2020 11:33 PM IST
ആ​ല​പ്പു​ഴ: സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർമപ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ചു​ങ്കം തി​രു​മ​ല റോ​ഡ്, പു​ന്ന​മ​ട ഫി​നി​ഷി​ംഗ് പോ​യി​ന്‍റി​ലേ​ക്കു​ള്ള ന​ട​പ്പാ​ത എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. 2018ൽ ​ആ​രം​ഭി​ച്ച ചു​ങ്കം തി​രു​മ​ല റോ​ഡി​ന്‍റെ നി​ർ​മാണ ജോ​ലി​ക​ൾ​ക്കാ​യി 97 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ 500 മീ​റ്റ​ർ ന​ട​പ്പാ​ത​യു​ടെ നി​ർ​മാണ​ത്തി​ന് 87 ല​ക്ഷം മാ​ത്ര​മാ​ണ് ചെ​ല​വാ​യ​ത്. ഇ​ന്‍റ​ർലോ​ക്ക് ഉ​ൾപ്പെടെ പാ​കി 400 മീ​റ്റ​ർ സൗ​ന്ദ​ര്യ​വ​ത്്ക​രി​ക്കാ​നാ​ണ് ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് 100 മീ​റ്റ​ർ കൂ​ടി കൂ​ട്ടു​ക​യാ​യി​രു​ന്നു. ബാ​ക്കി വ​ന്ന തു​ക സ​ർ​ക്കാ​രി​ലേ​ക്ക് തി​രി​കെ ന​ൽ​കും. നെ​ഹ്റു​ട്രോ​ഫി ഫി​നി​ഷി​ംഗ് പോ​യി​ന്‍റി​ലേ​ക്കു​ള്ള ന​ട​പ്പാ​ത​യു​ടെ സൗ​ന്ദ​ര്യ വ​ത്ക​ര​ണ​ത്തി​നാ​യി 94 ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്.

ടൂ​റി​സം മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നു പു​റ​മേ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടി ഉ​പ​കാ​ര​പ്ര​ദ​മാ​കു​ക​യാ​ണ് ചു​ങ്കം തി​രു​മ​ല റോ​ഡി​ന്‍റെ സൗ​ന്ദ​ര്യ​വത്കര​ണം. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ന​ഗ​ര​ത്തി​ലേ​ക്ക് എ​ത്താ​നു​ള്ള പ്ര​ധാ​ന വ​ഴി കൂ​ടി​യാ​ണ് റോ​ഡ് നി​ർ​മാ​ണ​ത്തി​ലൂ​ടെ സാ​ധ്യ​മാ​യി​രി​ക്കു​ന്ന​ത്. മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ, മ​ന്ത്രി ഡോ. ​ടി.എം. ​തോ​മ​സ് ഐ​സ​ക്, എ.എം. ആ​രി​ഫ് എം ​പി, ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ, ടൂ​റി​സം സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ്, ടൂ​റി​സം ഡ​യ​റ​ക്ട​ർ ബാ​ല കി​ര​ണ്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ, ടൂ​റി​സം ഉ​പ ഡ​യ​റ​ക്ട​ർ അ​ഭി​ലാ​ഷ്, ഹൗ​സ് ബോ​ട്ട് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.