ജൈ​വ​കൃ​ഷി​യി​ൽ സ​ജീ​വ​മാ​യി മൂ​ന്നം​ഗ യു​വ​സം​ഘം
Thursday, October 22, 2020 11:06 PM IST
പൂ​ച്ചാ​ക്ക​ൽ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി പു​തി​യ ജീ​വി​ത മാ​ർ​ഗം ക​ണ്ടെ​ത്തു​ക​യാ​ണ് അ​ഭി​ജി​ത്ത്, സു​ജി​ത്, ശ്രീ​നാ​ഥ് എ​ന്ന മൂ​ന്നം​ഗ യു​വ സം​ഘം. സ്വ​ന്ത​മാ​യ വ​രു​മാ​നമാ​ർ​ഗം എ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ സം​ഘം തെ​ര​ഞ്ഞെ​ടു​ത്ത​ത് ജൈ​വ​കൃ​ഷി. പെ​രു​ന്പ​ളം വ​ത്തി​ക്കാ​ട് ജെ​ട്ടി​ക്കു സ​മീ​പം ഒ​രേ​ക്ക​റോ​ളം സ്ഥ​ല​മാ​ണ് പ​ച്ച​ക്ക​റി കൃ​ഷി​ക്കാ​യി ഒ​രു​ക്കി​യെ​ടു​ത്ത​ത്. കാ​ടു​നി​റ​ഞ്ഞ പു​ര​യി​ടം വെ​ട്ടി​ത്തെ​ളി​ച്ച് മ​നോ​ഹ​ര​മാ​യ ഒ​രു കൃ​ഷി​ത്തോ​ട്ടം എ​ന്ന സ​ങ്ക​ല്പം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ് മൂ​വ​രും അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളും.

ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ അ​ട​ക്ക​മു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി. കൃ​ഷി ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സ​മ​ഗ്ര പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത​രി​ശു പു​ര​യി​ട​പ​ച്ച​ക്ക​റി കൃ​ഷി​യാ​ണ് ഇ​വ​ർ ന​ട​ത്തു​ന്ന​ത്. പ​ദ്ധ​തി വി​പു​ലീ​ക​രി​ച്ച് നാ​ട്ടി​ലെ എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും സ​ഹാ​യ​മാ​യി പു​ളി​ഞ്ചോ​ട് അ​ഗ്രോ ടെ​ക് എ​ന്ന സ്ഥാ​പ​ന​വും ഇ​വ​ർ ആ​രം​ഭി​ക്കു​ന്നു​ണ്ട്.

ഓ​ഫീ​സ​റു​ടെ സാ​ങ്കേ​തി​ക ഉ​പ​ദേ​ശ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​പ​ദ്ധ​തി​ക്ക് എ​ല്ലാ സ​ഹാ​യ​വു​മാ​യി ദ്വീ​പി​ലെ മി​ക​ച്ച യു​വ​ക​ർ​ഷ​ക​രാ​യ ശ്രീ​കു​മാ​ർ കു​പ്പിള്ളിൽ, അ​നി​ക്കുട്ട​ൻ കു​ന്ന​ത്ത് അ​ട​ക്കം നി​ര​വ​ധി പേ​ർ കൂ​ടെയുണ്ട്.പ​ച്ച​മു​ള​ക്, കാ​ന്താ​രി, പാ​വ​ൽ, പ​ട​വ​ലം, ത​ക്കാ​ളി, വെ​ണ്ട, വ​ഴു​ത​ന, പീ​ച്ചി​ങ്ങ, പ​യ​ർ തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.

പൂ​ർ​ണ​മാ​യി ജൈ​വ​വ​ള​വും ജൈ​വ കീ​ട​നാ​ശി​നി​യും ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൃ​ഷി​യോ​ടൊ​പ്പം ഈ ​തോ​ട്ട​ത്തി​ൽ പി​എ​സ്‌​സി പ​ഠ​ന​വും ന​ട​ത്തു​ന്നു​ണ്ട്. പ​ച്ച​ക്ക​റി​ത്തൈ ന​ടീ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​നു ആ​ർ. നാ​യ​ർ, പ​ഞ്ചാ​യ​ത്തം​ഗം ജ​യ​കു​മാ​ർ കാ​ളി​പ​റ​ന്പ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ജി​ഷ, കെ.​എ. ശ്രീ​കു​മാ​ർ, അ​നി​ക്കുട്ട​ൻ, ശ്രീ​നാ​ഥ്, അ​ഭി​ജി​ത്ത്, സു​ജി​ത് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.