ബാ​ധ്യ​ത തീ​ർ​ത്തി​ട്ടും പ്ര​മാ​ണം ന​ല്കി​യി​ല്ല, ഉ​ട​ൻ ന​ല്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, October 21, 2020 9:35 PM IST
ആ​ല​പ്പു​ഴ: പ​ട്ട​ണ​ക്കാ​ട് കോ-​ഓ​പ്പ​റേ​റ്റീ​വ് ഹൗ​സിം​ഗ് സൊ​സൈ​റ്റി ഹൗ​സിം​ഗ് ഫെ​ഡ​റേ​ഷ​ന് അ​ട​യ്ക്കാ​നു​ള്ള കു​ടി​ശി​ക​യു​ടെ പേ​രി​ൽ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന വീ​ടി​ന്‍റെ പ്ര​മാ​ണം ഉ​ട​ൻ തി​രി​കെ ന​ല്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് നി​ർ​ദേ​ശം ന​ല്കി​യ​ത്. ചേ​ർ​ത്ത​ല വെ​ട്ട​യ്ക്ക​ൽ കേ​ച്ചേ​രി​ൽ വീ​ട്ടി​ൽ മാ​ർ​ട്ടി​ൻ കെ. ​ബെ​ഞ്ച​മി​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.
പ​രാ​തി​ക്കാ​ര​ന്‍റെ പി​താ​വാ​ണ് 1999 സെ​പ്റ്റം​ബ​റി​ൽ പ്ര​മാ​ണം ഈ​ടു​ന​ല്കി 70,000 രൂ​പ വാ​യ്പ​യെ​ടു​ത്ത​ത്. 2011 ജൂ​ണ്‍ 11ന് 2,02,000 ​രൂ​പ തി​രി​കെ​യ​ട​ച്ചു. എ​ന്നി​ട്ടും നാ​ളി​തു​വ​രെ​യാ​യി​ട്ടും പ്ര​മാ​ണം തി​രി​കെ ന​ല്കി​യി​ല്ലെ​ന്നാ​ണ് പ​രാ​തി.
ക​മ്മീ​ഷ​ൻ പ​ട്ട​ണ​ക്കാ​ട് സ​ഹ​ക​ര​ണ​സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​റി​ൽനി​ന്നും റി​പ്പോ​ർ​ട്ടു വാ​ങ്ങി. പ​രാ​തി​ക്കാ​ർ വാ​യ്പ തി​രി​ച്ച​ട​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. ആ​ധാ​രം തി​രി​കെ ല​ഭി​ക്കാ​ൻ ഹൗ​സിം​ഗ് ഫെ​ഡ​റേ​ഷ​ൻ എ​റ​ണാ​കു​ളം ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ പ​രാ​തി​ക്കാ​ര​ന്‍റെ വ​സ്തു​വി​ന്‍റെ പേ​രി​ൽ 2019 ജൂ​ണ്‍ 30ന് 3,84,003 ​രൂ​പ കു​ടി​ശി​ക തീ​ർ​ക്കാ​നു​ണ്ടെ​ന്ന് ബോ​ധ്യ​മാ​യ​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഈ ​തു​ക അ​ട​ച്ചാ​ൽ മാ​ത്ര​മേ പ്ര​മാ​ണം ന​ല്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നാ​ണ് ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഫെ​ഡ​റേ​ഷ​നി​ലു​ള്ള വാ​യ്പ പ​രാ​തി​ക്കാ​ര​ന്‍റെ ബാ​ധ്യ​ത​യ​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. ഫെ​ഡ​റേ​ഷ​നി​ൽ നി​ന്നും രേ​ഖ കി​ട്ടാ​ൻ പ​ട്ട​ണ​ക്കാ​ട് കോ-​ഓ​പ്പ​റേ​റ്റീ​വ് ഹൗ​സിം​ഗ് സൊ​സൈ​റ്റി അ​ട​യ്ക്കേ​ണ്ട തു​ക​യാ​ണ് ബാ​ധ്യ​ത​യാ​യി നി​ൽ​ക്കു​ന്ന​ത്.
ഫെ​ഡ​റേ​ഷ​ൻ ത​ല​ത്തി​ലോ സ​ർ​ക്കാ​ർ ത​ല​ത്തി​ലോ ന​ട​പ​ടി​യു​ണ്ടാ​യാ​ൽ മാ​ത്ര​മേ രേ​ഖ മ​ട​ക്കി​ന​ല്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.