എസി റോ​ഡ്: ടെ​ൻഡർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യതായി മ​ന്ത്രി സു​ധാ​ക​ര​ൻ
Saturday, September 19, 2020 10:23 PM IST
ആലപ്പുഴ: റീ​ബി​ൽ​ഡ് കേ​ര​ള ഇ​നീ​ഷ്യേ​റ്റീ​വ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 672 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പൊ​തു​മ​രാ​മ​ത്തുവ​കു​പ്പ് നി​ർ​മിക്കു​ന്ന 24.14 കി​ലോ മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ന്‍റെ നി​ർമാണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ടെ​ൻഡർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.

ആ​ല​പ്പു​ഴ ജി​ല്ല​യെ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളു​മാ​യി ക​ര​മാ​ർ​ഗം ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട പാ​ത​യാ​ണ് ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡ്. എ​ല്ലാ വ​ർ​ഷ​വും കാ​ല​വ​ർ​ഷ സ​മ​യ​ത്ത് എസി റോ​ഡി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​ക​യും 15 മു​ത​ൽ 20 ദി​വ​സം വ​രെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​യ്ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.
2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ എസി റോ​ഡ് പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഇ​തേത്തുട​ർ​ന്ന് ര​ണ്ടു​മാ​സം ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​യ്ക്കു​ക​യും ചെ​യ്തു. എസി റോ​ഡി​ന്‍റെ ഈ ​ദു​ര​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കു​ന്ന ത​ര​ത്തി​ൽ റോ​ഡ് നി​ർമിക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.

കു​ട്ട​നാ​ടി​ന്‍റെ പ്ര​ത്യേ​ക ഭൂ​ഘ​ട​ന​യെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ത​യാറാ​ക്കി​യ ഡിപിആ​ർ പ്ര​കാ​രം റോ​ഡി​നു പ​ത്തു മീ​റ്റ​ർ ക്യാ​രേ​ജ് വേ​യും ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി ഒ​ന്ന​ര മീ​റ്റ​ർ വീ​തം ഫു​ഡ്പാ​ത്തു​ക​ളും വി​ഭാ​വ​നം ചെ​യ്യു​ന്നു. ഒ​ന്നാ​ങ്ക​ര പാ​ലം മു​ത​ൽ മ​ങ്കൊ​ന്പ് ജം​ഗ്ഷ​ൻ വ​രെ (370 മീ​റ്റ​ർ), മ​ങ്കൊ​ന്പ് ജം​ഗ്ഷ​ൻ മു​ത​ൽ മ​ങ്കൊ​ന്പ് ഓ​വു​പാ​ലം വ​രെ (440 മീ​റ്റ​ർ), മ​ങ്കൊ​ന്പ്-​തെ​ക്കേ​ക്ക​ര (240 മീ​റ്റ​ർ), ജ്യോ​തി ജം​ഗ്ഷ​ൻ മു​ത​ൽ പാ​റ​ശേ​രി പാ​ലം വ​രെ (260 മീ​റ്റ​ർ), പൊ​ങ്ങ മു​ത​ൽ പ​ണ്ടാ​ര​ക്കു​ളം വ​രെ (485 മീ​റ്റ​ർ), 1.795 കി​ലോ മീ​റ്റ​ർ ദൈ​ർ​ഘ്യം വ​രു​ന്ന അഞ്ചു ഫ്ളൈ​ഓ​വ​റു​ക​ളും ഒൻപതു സ്ഥ​ല​ങ്ങ​ളി​ലാ​യി 400 മീ​റ്റ​റോ​ളം ദൈ​ർ​ഘ്യം വ​രു​ന്ന കോ​സ്‌വേ​ക​ളും 13 വ​ലി​യ ക​ൾ​വ​ർ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

കി​ട​ങ്ങ​റ, നെ​ടു​മു​ടി, പ​ള്ളാ​ത്തു​രു​ത്തി എ​ന്നീ പാ​ല​ങ്ങ​ളു​ടെ ഇ​രു​ഭാ​ഗ​ത്തും ഫു​ട്ഓ​വ​ർ ബ്രി​ഡ്ജും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മിക്കും. മു​ട്ടാ​ർ പാ​ലം പു​ന​ർ​നി​ർ​മിക്കു​ക​യും മ​റ്റ് 13 ചെ​റി​യ പാ​ല​ങ്ങ​ൾ പു​തു​ക്കി പ​ണി​യു​ക​യും ചെ​യ്യും. ഇ​തോ​ടൊ​പ്പം 20.5 കി​ലോ മീ​റ്റ​ർ റോ​ഡ് ഡി​സൈ​ൻ റോ​ഡാ​യി ഉ​യ​ർ​ത്തു​ക​യും ചെ​യ്യും. ബ​സ്‌വേ‌‌‌‌‌​ക​ൾ, ബ​സ് ഷെ​ൽ​ട്ട​റു​ക​ൾ, യൂ​ട്ടി​ലി​റ്റി ഷി​ഫ്റ്റിം​ഗ്, റോ​ഡ് സേ​ഫ്റ്റി സം​വി​ധാ​ന​ങ്ങ​ൾ, ട്രാ​ഫി​ക് ലൈ​റ്റു​ക​ൾ, സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ആ​ധു​നി​ക കാ​ല​ത്തി​നു​ത​കു​ന്ന നി​ർ​മാണ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
മൂ​ന്നു​വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന എ​സി റോ​ഡി​ന്‍റെ നി​ർമാ​ണ ചു​മ​ത​ല നി​യ​മാ​നു​സൃ​തം ന​ട​ത്തി​യി​ട്ടു​ള്ള ടെൻഡർ ന​ട​പ​ടി​ക​ളി​ലൂ​ടെ ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​ക്കാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. എ​സി റോ​ഡി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ർ 10നു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വഹി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.