കൊ​യ്ത്തു​ത്സ​വം നടത്തി
Saturday, September 19, 2020 10:23 PM IST
പൂ​ച്ചാ​ക്ക​ൽ: ​പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി​ഭ​വ​ൻ മു​ഖാ​ന്തരം ന​ട​പ്പി​ലാ​ക്കിവ​രു​ന്ന സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ്വാ​ശ്ര​യ സം​ഘം ന​ട​ത്തി​യ നെ​ൽ​കൃ​ഷി​യി​ൽ സ​മൃ​ദ്ധ​മാ​യ വി​ള​വ് ല​ഭി​ച്ചു.​ ക​ന​ത്തമ​ഴ മൂ​ലം ചെറിയ ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും കൂ​ട്ടാ​യ്മ​യി​ലൂ​ടെ നൂ​റുമേ​നി വി​ള​വുനേ​ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് സ്വാ​ശ്ര​യ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ. പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തി​ലെ 5,6 വാ​ർ​ഡു​ക​ളി​ലെ 11 പു​രു​ഷന്മാ​ർ ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച കാ​രു​ണ്യാ സ്വാ​ശ്ര​യ സം​ഘ​മാ​ണ് പ​ച്ച​ക്ക​റി കൃ​ഷി​ക്ക് പി​ന്നാ​ലെ നെ​ൽ​കൃ​ഷി​യി​ലും വി​ജ​യം നേ​ടി​യ​ത്.

കു​ന്നും​പു​റ​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ലെ ഒ​ന്ന​ര ഏ​ക്ക​റി​ൽ അ​ധി​കം വ​രു​ന്ന വ​യ​ലി​ലാ​ണ് നെ​ൽ​കൃ​ഷി തു​ട​ങ്ങി​യ​ത്.​ ഉ​മ നെ​ൽ​വി​ത്താ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ച്ച​ത്.​ പൂ​ർ​ണമാ​യി ജൈ​വ​വ​ള​വും ജൈ​വ കീ​ട​നാ​ശി​നി​യു​മാ​ണ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. പാ​ട​ശേ​ഖ​ര​ത്തി​ൽ ന​ട​ന്ന കൊ​യ്ത്തു​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ശോ​ഭ​ന ച​ക്ര​പാ​ണി അധ്യക്ഷ​ത വ​ഹി​ച്ചു.​ കൃ​ഷി ഓ​ഫീ​സ​ർ അ​നു ആ​ർ.​ നാ​യ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജ​യ​കു​മാ​ർ കാ​ളി​പ​റ​ന്പ് ,പി.​എ. അ​ൻ​സ്, സ്വാ​ശ്ര​യസം​ഘം പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി കെ.​എ​സ്. ​പ്ര​സ​ന്ന​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.