യു​വാ​വി​ന്‍റെ മ​ര​ണം: ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ലെ ര​ക്ത​സ്രാ​വം കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്
Thursday, September 17, 2020 10:10 PM IST
അ​ന്പ​ല​പ്പു​ഴ: കാ​റി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​ന്‍റെ മ​ര​ണകാ​ര​ണം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ലു​ണ്ടാ​യ ര​ക്ത​സ്രാ​വ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. എ​ട​പ്പാ​ൾ ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി ഷം​സാ​ദി (32)നെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി​ കു​റ​വ​ൻ​തോ​ട് കി​ഴ​ക്ക് ഭാ​ര്യ വീ​ടി​നു സ​മീ​പം കാ​റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.​

തു​ട​ർ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലാ​ണ് മ​ര​ണകാ​ര​ണം തെ​ളി​ഞ്ഞ​ത്. യു​വാ​വി​ന് ലി​വ​ർ സി​റോ​സി​സ് രോ​ഗ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം യു​വാ​വ് അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്നും പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.