ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​രി​ൽ ആ​ഘോ​ഷം
Thursday, September 17, 2020 10:10 PM IST
അ​ന്പ​ല​പ്പു​ഴ: നി​യ​മ​സ​ഭ​യി​ൽ അ​ന്പ​തുവ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ആ​ശം​സ​ക​ള​റി​യി​ക്കാ​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്ത​ത് വ​ണ്ടാ​നം ശി​ശു​വി​ഹാ​ർ. ക​ട​ൽക്ഷോ​ഭ​ത്തെത്തുട​ർ​ന്ന് ആ​റു​വ​ർ​ഷ​മാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​മു​ള്ള ശി​ശു​വി​ഹാ​റി​നു മു​ക​ളി​ൽ നാ​ലു​ചു​മ​രു​ക​ളു​ള്ള ഒ​റ്റ​മു​റി കെ​ട്ടി​ട​ത്തി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ഒ​ന്പ​ത് കു​ടും​ബ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞു​വ​രു​ന്ന​ത്. നി​ല​വി​ൽ സ​ർ​ക്കാ​ർ സ​ഹാ​യ​ത്താ​ൽ ചി​ല​ർ​ക്ക് വീ​ട് ഒ​രുങ്ങു​ന്നു​ണ്ട്.

മ​റ്റു​ള്ള​വ​രും സ്ഥ​ലം ക​ണ്ടെ​ത്തി സ്വ​ന്ത​മാ​യു​ള്ള വീ​ടി​നാ​യി ശ്ര​മം തു​ട​ര​വേ​യാ​ണ് ദു​ര​ന്തം​ മൂ​ലം കൂ​ട്ടു​കു​ടും​ബ​മാ​യി മാ​റി​യ ക്യാ​ന്പി​ൽ ആ​ഘോ​ഷ​ത്തി​ന്‍റെ കേ​ക്ക് മു​റി​ച്ച​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നൂ​റു​ദ്ദീ​ൻ കോ​യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​ജെ. ജോ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബൈ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് യു.​എം. ക​ബീ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. രാ​ജേ​ശ്വ​രി, എം.​പി. മു​ര​ളീ​കൃ​ഷ്ണ​ൻ, ഇ. ​റി​യാ​സ്, ന​ജീ​ഫ് അ​രീ​ശേ​രി, വി​ഷ്ണു ഭ​ട്ട്, വി​ശാ​ഖ് വി​ജ​യ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ കൊ​ല്ലം പ​റ​ന്പ്, നി​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക്യാ​ന്പി​ലെ ഒ​ന്പ​തു കു​ടും​ബ​ങ്ങ​ൾ​ക്കും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള​ട​ങ്ങി​യ കി​റ്റും ന​ൽ​കി​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ ക്യാ​ന്പി​ൽ​നി​ന്നും ഇ​റ​ങ്ങി​യ​ത്.