കൊ​യ്ത്തു​ത്സ​വം
Thursday, September 17, 2020 10:06 PM IST
ഹ​രി​പ്പാ​ട്: ചി​ങ്ങോ​ലി കാ​വി​ൽ​പ​ടി​ക്ക​ൽ ദേ​വീക്ഷേ​ത്ര​ത്തി​ലെ നി​ത്യനി​ദാ​ന​ത്തി​നാ​വ​ശ്യ​മാ​യ അ​രി​ക്കു​വേ​ണ്ടി നാ​ലുമാ​സം മു​ന്പ് തു​ട​ങ്ങി​യ നി​വേ​ദ്യ ക​രകൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് കൊ​യ്ത്തു​ത്സ​വ​മാ​യി ന​ട​ത്തി. ഉ​മ ഇ​ന​ത്തി​ൽപ്പെ ട്ട വി​ത്താ​ണ് കൃ​ഷി​ഭ​വ​ൻ മു​ഖേ​ന ല​ഭ്യ​മാ​ക്കി​യ​ത്. അ​ടു​ത്തവ​ർ​ഷം മു​ത​ൽ ക്ഷേ​ത്ര​പ​രി​സ​ര​ത്തെ ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്തു ക​ര​ക്കൃ​ഷി വ്യാ​പി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. നി​വേ​ദ്യ ക​ര​ക്കൃ​ഷി കൊ​യ്ത്തു​ത്സ​വം ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് മു​ഞ്ഞി​നാ​ട്ട് രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ദേ​വ​സ്വം സെ​ക്ര​ട്ട​റി കെ. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ അ​ധ്യ​ക്ഷത വ​ഹി​ച്ചു. മാ​നേ​ജ​ർ എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​വി. ഹ​രി​കു​മാ​ർ, എ​ൻ. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ആ​ർ. ച​ന്ദ്ര​ൻപി​ള്ള, സി. ​ക​ലാ​ധ​ര​ൻപി​ള്ള, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, മ​നു വി. ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.