ജെ​സി​ഐ വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു
Wednesday, September 16, 2020 10:20 PM IST
ആ​ല​പ്പു​ഴ: സാ​മൂ​ഹ്യക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഒ​ന്പ​തു​മു​ത​ൽ 15 വ​രെ ജെ​സി​ഐ ആ​ല​പ്പി ന​ട​ത്തി​യ വാ​രാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു. ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​സി​ഐ ആ​ല​പ്പി പ്ര​സി​ഡ​ന്‍റ് ലാ​ലി പ്രി​ബി​ൻ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​എ. റ​സാ​ഖ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​നോ​ജ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി
ആ​ല​പ്പു​ഴ​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ഫ്ല​ഡ് വോ​ള​ണ്ടി​യേ​ഴ്സ് ഫാ​മി​ലി, കു​ട്ട​നാ​ട് ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് റെ​സ്പോ​ണ്‍​സ് ടീം, ​ആ​ല​പ്പു​ഴ സി​വി​ൽ ഡി​ഫ​ൻ​സ് ടീം, ​ എ​ഫ്‌വി​എ​ഫ് മെ​ഡ് ടീം, ​ഓ​ൾ എ​ബൗ​ട്ട് ഇ​ന്നൊ​വേ​ഷ​ൻ​സ് എ​ന്നീ സം​ഘ​ട​ന​ക​ളെ​യും ഡോ. ​പി. പൊ​ന്ന​ന്പി​ളി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി. ​ജ​യ​കു​മാ​ർ, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ക​ൻ പി.​ഡി. ദേ​വ​സി, ട്ര​യാ​ത്ത​ലോ​ണ്‍ താ​ര​ങ്ങ​ളാ​യ ബി​നീ​ഷ് തോ​മ​സ്, ച​ന്തു സ​ന്തോ​ഷ് എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു
കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഇ​ന്ത്യ ഇ​ന്നോ​വേ​ഷ​ൻ ച​ല​ഞ്ച് ജേ​താ​വാ​യ ടെ​ക്ക്ജെ​ൻ​ഷ്യ ക​ന്പ​നി​യു​ടെ മേ​ധാ​വി ജോ​യി സെ​ബാ​സ്റ്റ്യ​ൻ, സം​സ്ഥാ​ന അ​ധ്യാ​പ​ക പു​ര​സ്കാ​രം നേ​ടി​യ ആ​സി​ഫ കാ​ദ​ർ എ​ന്നി​വ​ർ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. ജെ​സി​ഐ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജയിം​സ് കെ. ​ജ​യിം​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നു ജോ​ർ​ജ്, ഡ​യ​റ​ക്ട​ർ ഡോ. ​പി.​ആ​ർ. സു​ജി​ത്ത്, കോ​-ഓ​ർ​ഡി​നേ​റ്റ​ർ ടി​റ്റോ സെ​ബാ​സ്റ്റ്യ​ൻ, ജ​സീ​ന്താ ജോ​സ​ഫ്, ഷി​ബു ഡേ​വി​ഡ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു
ഫേ​സ് മാ​സ്ക്, ഷീ​ൽ​ഡ്, പി​പി​ഇ കി​റ്റു​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. ജ​ല​സം​ര​ക്ഷ​ണം, ആ​രോ​ഗ്യം, പ​രി​സ്ഥി​തി, പാ​ഴ്‌വസ്തു​ക്ക​ളി​ൽനി​ന്ന് ധ​നം, മാ​ലി​ന്യസം​സ്ക​ര​ണം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ അ​വ​ബോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ര​ക്തദാ​ന​വും ന​ട​ത്തി. ആ​ല​പ്പു​ഴ ചെ​സ് അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ർ​ന്ന് ഇ​ന്ന് ഓ​ണ്‍​ലൈ​ൻ ചെ​സ് ടൂ​ർ​ണമെ​ന്‍റും സം​ഘ​ടി​പ്പിക്കും.