ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, September 16, 2020 10:18 PM IST
ഹ​രി​പ്പാ​ട്: ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10ന് ​മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് പ​ഴ​യ ന​ഗ​ര​സ​ഭാ കെ​ട്ടി​ടം പൊ​ളി​ച്ചുമാ​റ്റി പു​തി​യ ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 15,100 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് മൂ​ന്നു​നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. മൂ​ന്നു​കോ​ടി രൂ​പ​യാ​ണ് ന​ഗ​ര​സ​ഭാ മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണച്ചെ​ല​വ്. ഒ​ക്ടോ​ബ​ർ 20ന് ​മു​ന്പ് പു​തി​യ മ​ന്ദി​ര​ത്തി​ൽ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ജ​യ​മ്മ പു​ന്നൂ​ർ​മ​ഠം, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.