ടി.വി. തോമസിന്‍റെ വെ​ങ്ക​ല പ്ര​തി​മ അ​നാഛാ​ദ​നം ഇ​ന്ന്
Wednesday, September 16, 2020 10:18 PM IST
ആ​ല​പ്പു​ഴ: മു​ൻ വ്യ​വ​സാ​യ മ​ന്ത്രി ടി.​വി. തോ​മ​സി​ന്‍റെ വെ​ങ്ക​ല പ്ര​തി​മ ഇ​ന്ന് 11ന് ​സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ അ​നാഛാ​ദ​നം ചെ​യ്യും. ആ​ല​പ്പു​ഴ ടി.​വി. തോ​മ​സ് സ്മാ​ര​ക ടൗ​ണ്‍​ഹാ​ൾ ഗ്രൗ​ണ്ടി​ലാ​ണ് പ്ര​തി​മ സ്ഥാ​പി​ക്കു​ന്ന​ത്. ടി.​വി. തോ​മ​സി​ന്‍റെ 40-ാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ടി.​വി. തോ​മ​സ് സ്മാ​ര​ക ട്ര​സ്റ്റി​ന് സ​ർ​ക്കാ​ർ ബ്ജ​റ്റി​ൽ അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി​മ നി​ർ​മിച്ച​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചുകൊ​ണ്ട് ന​ട​ക്കു​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രാ​യ ഡോ. ​തോ​മ​സ് ഐ​സ​ക്, ജി. ​സു​ധാ​ക​ര​ൻ, പി. ​തി​ലോ​ത്ത​മ​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ, കെ.​പി. രാ​ജേ​ന്ദ്ര​ൻ, പി. ​പ്ര​സാ​ദ്, ആ​ർ. നാ​സ​ർ, എം. ​ലി​ജു, ടി.​ജെ. ആ​ഞ്ച​ലോ​സ്, എ.​എം. ന​സീ​ർ, ഡി. ​ല​ക്ഷ്മ​ണ​ൻ, പി. ​ജ്യോ​തി​മോ​ൾ, എ.​എ​സ്. ക​വി​ത, റെ​മി ന​സീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.