എ​ട​ത്വ സ​പ്ലൈ​കോ മാ​ർ​ക്ക​റ്റി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക് ക്ഷാ​മ​മെ​ന്ന്
Wednesday, August 12, 2020 10:35 PM IST
എ​ട​ത്വ: പാ​യ്ക്കിം​ഗ് സെ​ക‌്ഷ​നി​ൽ തൊ​ഴി​ലാ​ളി​ക്ഷാ​മം മൂലം എ​ട​ത്വ സ​പ്ലൈ​കോ മാ​ർ​ക്ക​റ്റി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക് ക്ഷാ​മം നേരി ടുന്നതായി ആക്ഷേപം. കോ​വി​ഡ് രോ​ഗി സ​ന്ദ​ർ​ശി​ച്ച കാ​ര​ണ​ത്താ​ൽ ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മായി ത​ല​വ​ടി സ​പ്ലൈ​കോ മാ​ർ​ക്ക​റ്റ് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ മു​ത​ൽ ത​ല​വ​ടി സ​പ്ലൈ​കോ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും എ​ട​ത്വ​യി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

എ​ട​ത്വ, ത​ല​വ​ടി, ത​ക​ഴി, രാ​മ​ങ്ക​രി എ​ട്ട്, ഒ​ന്പ​ത്, 10 വാ​ർ​ഡു​ക​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് എ​ട​ത്വ സ​പ്ലൈ​കോ മാ​ർ​ക്ക​റ്റി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി ക്ഷാ​മ​വും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ലും പാ​യ്ക്കിം​ഗ് സെ​ക‌്ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു​കി​ട​ക്കു​ക​യാ​ണ്.

ഇ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന സാ​ധ​ന​ങ്ങ​ൾ അ​ടു​ത്തദി​വ​സം മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ​യാ​ണ് സ​പ്ലൈ​കോ​യി​ലെ ജ​ന​ത്തിര​ക്ക്. ജ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സും പ​ണി​പ്പെ​ടു​ക​യാ​ണ്. ഭ​ക്ഷ്യ​വ​കു​പ്പ് ഇ​ട​പെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി തൊ​ഴി​ലാ​ളി ക്ഷാ​മ​വും അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ഇല്ലായ്മയും പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ച​ന്പ​ക്കു​ളം ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി സോ​ണി ആ​വ​ശ്യ​പ്പെ​ട്ടു.