ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Wednesday, August 12, 2020 10:20 PM IST
മാ​വേ​ലി​ക്ക​ര: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. തെ​ക്കേ​ക്ക​ര പ​ല്ലാ​രി​മം​ഗ​ലം ച​ന്ദ്രാ​ല​യ​ത്തി​ൽ രാ​മ​ച​ന്ദ്ര​ൻ​പി​ള്ള​യു​ടെ മ​ക​ൻ ര​തീ​ഷ് ആ​ർ. ച​ന്ദ്ര​ൻ (34) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ലി​ന് രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം.

മു​ള്ളി​കു​ള​ങ്ങ​ര -ത​ട​ത്തി​ലാ​ൽ റോ​ഡി​ൽ വ​സൂ​രി​മാ​ല ക്ഷേ​ത്ര​ത്തി​ന് സ​മീ​പം റോ​ഡ് പ​ണി ന​ട​ക്കു​ന്ന ഭാ​ഗ​ത്തെ മെ​റ്റ​ലി​ൽ ക​യ​റി നി​യ​ന്ത്ര​ണം വി​ട്ട ര​തീ​ഷ് ഒ​ടി​ച്ചി​രു​ന്ന ബൈ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​തീ​ഷ് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: സു​വ​ർ​ണ്ണ​കു​മാ​രി. സ​ഹോ​ദ​രി: ലേ​ഖ.