നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി മ​ത്സ്യ​ബ​ന്ധ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Tuesday, August 11, 2020 10:14 PM IST
ചേ​ർ​ത്ത​ല: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത​ല​ത്തി​ൽ മാ​സ​ങ്ങ​ളാ​യി നി​യ​ന്ത്രി​ച്ചി​രി​ക്കു​ന്ന മ​ത്സ്യ​ബ​ന്ധ​നം പു​ന​രാ​രം​ഭി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല. മ​റ്റ് മേ​ഖ​ല​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ ഉത്പാ​ദ​ന​മേ​ഖ​ല എ​ന്ന നി​ല​യി​ൽ പൂ​ർ​ണ​മാ​യി അ​ട​ച്ചി​ട്ടാ​ൽ ദി​നം​പ്ര​തി പി​ടി​ച്ചേ​ടു​ക്കേ​ണ്ട മ​ത്സ്യ​സ​ന്പ​ത്ത് കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​കും. മ​റ്റ് മേ​ഖ​ല​ക​ളെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യും അ​തേ​സ​മ​യം മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ൽ അ​ട​ച്ചി​ട​ൽ തു​ട​രു​ന്ന​തും ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല.
അ​വ​ശേ​ഷി​ക്കു​ന്ന സീ​സ​ണ്‍ ദി​വ​സ​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ങ്കി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് മ​ത്സ്യബ​ന്ധ​നം ന​ട​ത്തു​ന്ന ദു​ര​വ​സ്ഥ സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​കു​മെ​ന്നും ഇ​ത് ഒ​ഴി​വാ​ക്കാ​ൻ സം​സ്ഥാ​ന​ത്തെ എ​ല്ലാ ഹ​ർ​ബ​റു​ക​ളി​ലും ലാ​ന്‍റിം ഗ് സെ​ന്‍റ​റു​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി മ​ത്സ്യ​ബ​ന്ധ​വും വി​പ​ണ​ന​വും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ണ്‍ പൊ​ള്ള​യി​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ഡി. മ​ജി​ന്ദ്ര​നും ആ​വ​ശ്യ​പ്പെ​ട്ടു.