സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ ചാ​യ​ക്ക​ട ക​ത്തി​ന​ശി​ച്ചു
Thursday, August 6, 2020 10:07 PM IST
അ​ന്പ​ല​പ്പു​ഴ: പാ​ച​കവാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ചാ​യ​ക്ക​ട ക​ത്തി​ന​ശി​ച്ചു. കാ​ക്കാ​ഴം വ്യാ​സാ ജം​ഗ്ഷ​നു സ​മീ​പം അ​സ്‌ല മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചാ​യ​ക്ക​ട​യ്ക്കാ​ണ് തീ​പി​ടി​ച്ച​ത്.​ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
പാ​ച​ക​വാ​ത​കം ക​ത്തി​ച്ച​പ്പോ​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.​ അ​പ​ക​ട​ത്തി​ൽ ക​ട പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.​ ആ​ർ​ക്കും പ​രി​ക്കി​ല്ല. ആ​ല​പ്പു​ഴ​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. ഏ​ക​ദേ​ശം 75,000 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ന്നു.