ക​ര​ൾ പ​കു​ത്തു​ന​ല്കാ​ൻ സ​ഹോ​ദ​രി​യു​ണ്ട്, ഇ​നി വേ​ണ്ട​ത് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം
Thursday, August 6, 2020 10:03 PM IST
ചേ​ർ​ത്ത​ല: ക​ര​ൾ​ പ​കു​ത്തു ന​ൽ​കാ​ൻ സ​ഹോ​ദ​രി​യു​ണ്ട്. വി​നോ​ദി​ന് ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം വേ​ണം. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡ് ചെ​റു​വ​ള്ളി​ച്ചി​റ വി​നോ​ദി​നാ​ണ് (49) ക​ര​ൾ​മാ​റ്റി​വ​യ്ക്കാ​ൻ സ​ഹാ​യം തേ​ടു​ന്ന​ത്. 2014 ലാ​ണ് വി​നോ​ദി​ന് ക​ര​ൾ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​റുമാ​സം മു​ൻ​പ് രോ​ഗം മൂ​ർഛി​ച്ച​തോ​ടെ​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി ക​ര​ൾ​ മാ​റ്റിവ​യ്ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​ത്. സ​ഹോ​ദ​രി അ​ജി​മോ​ൾ ക​ര​ൾ ന​ൽ​കാ​മെ​ന്ന് സ​മ്മ​തി​ച്ച​തോ​ടെ പ​രി​ശോ​ധ​ന​യെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ് കു​ടും​ബം. കിം​സ് ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ.
25 ല​ക്ഷം രൂ​പ ചെ​ല​വു വ​രു​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഗ്യാ​സ് ഗോ​ഡൗ​ണി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വി​നോ​ദി​ന് ഈ ​തു​ക താ​ങ്ങാ​വു​ന്ന​തി​നും അ​പ്പു​റ​മാ​ണ്. സ്വ​ന്തം വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തി​നാ​ൽ ഭാ​ര്യ​യും ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം ഇ​പ്പോ​ൾ ബ​ന്ധു​വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.
മ​ക്ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ളും വി​നോ​ദ് ജോ​ലി​ചെ​യ്യു​ന്ന ഗ്യാ​സ് ഏ​ജ​ൻ​സി​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള ചി​കി​ത്സ​യ്ക്ക് സ​ഹാ​യി​ച്ച​ത്. ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ അ​നി​വാ​ര്യ​മാ​യ​തോ​ടെ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം മാ​ത്ര​മാ​ണ് ഇ​നി​യു​ള്ള പ്ര​തീ​ക്ഷ. വി​നോ​ദി​ന്‍റെ ഭാ​ര്യ സ​ന്ധ്യ പി.​ എ​സി​ന്‍റെ പേ​രി​ൽ സൗ​ത്ത് ഇ​ന്ത്യൻ ബാ​ങ്കി​ന്‍റെ ചേ​ർ​ത്ത​ല ശാ​ഖ​യി​ൽ 0120053000042136 നന്പ​രി​ൽ തു​റ​ന്നി​ട്ടു​ള്ള അ​ക്കൗ​ണ്ടി​ൽ വി​നോ​ദി​നു​ള്ള സ​ഹാ​യം എ​ത്തി​ക്കാം. എ​സ്ഐ​ബി​എ​ൽ 0000120 ആ​ണ് ഐ​എ​ഫ്എ​സ്ഇ കോ​ഡ്.