പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ം: സ​മ​ഗ്ര​ അ​ന്വേ​ഷ​ണം വേ​ണമെന്ന് എം. ​ലി​ജു
Sunday, August 2, 2020 10:08 PM IST
ആ​ല​പ്പു​ഴ: നാ​ണ​യം ഉ​ള്ളി​ൽ​ച്ചെ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ആ​ലു​വാ​യി​ൽനി​ന്നും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ​ കോള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ഇ​വി​ടെ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്തശേ​ഷം പി​ഞ്ചു​കു​ഞ്ഞ് മ​ര​ണ​മ​ട​യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഡിസി സി ​പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ആ​വ​ശ്യ​പ്പെ​ട്ടു.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽനി​ന്നും മ​റ്റ് അ​സു​ഖ​വു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണ്. കോ​വി​ഡ് വ്യാ​പ​നം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റ് രോ​ഗ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രു​ടെ ചി​കി​ത്സ​യ്ക്കാ​യി സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ലി​ജു ആ​വ​ശ്യ​പ്പെ​ട്ടു.
ആലപ്പുഴ: അ​ബ​ദ്ധ​ത്തി​ൽ നാ​ണ​യം വി​ഴു​ങ്ങി​യ മൂ​ന്നുവ​യ​സു​കാ​ര​ൻ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യവ​കു​പ്പിന്‍റെ ഗു​രു​ത​ര വീ​ഴ്ച യാണെന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ജി​ൻ ജോ​സ​ഫ്.
കുറ്റക്കാർ ക്കെതിരേ കർ ശന നടപടി സ്വീക രിക്ക ണമെന്നും അദ്ദേഹം ആ വശ്യപ്പെട്ടു.