സൗ​ജ​ന്യ റേ​ഷ​നും ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റും ന​ല്ക​ണ​മെ​ന്ന്
Friday, July 10, 2020 9:41 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​വും വി​പ​ണ​വും നി​രോ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്കും സൗ​ജ​ന്യ റേ​ഷ​നും ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റും സാ​ന്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​ക​ണ​മെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ ക​ട​ലോ​ര കാ​യ​ലോ​ര മ​ത്സ്യ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​ഐ​ടി​യു​സി) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​കെ. മോ​ഹ​ന​നും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​സി. മ​ധു​വും ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്‍​സൂ​ണ്‍ നാ​ളു​ക​ളി​ൽ മാ​ത്ര​മാ​ണ് ജി​ല്ല​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​രു​മാ​നം ല​ഭി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ തീ​ര​ദേ​ശ​ത്തെ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യി​ലാ​കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​രു​ക​ൾ​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.