കന്മതു​ക​ളം പാ​ലം പൊ​ളി​ച്ചു​പ​ണി​യ​ണ​മെ​ന്ന്
Monday, July 6, 2020 9:53 PM IST
രാ​മ​ങ്ക​രി: പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട്, 10 വാ​ർ​ഡു​ക​ളെ ത​മ്മിൽ ബ​ന്ധി​പ്പി​ക്കു​ന്ന​തും ഏ​റെ ജ​നോ​പ​കാ​ര​പ്ര​ദ​വു​മാ​യ കന്മതു​ക​ളം പാ​ലം പൊ​ളി​ച്ച് വാ​ഹ​ന​ഗ​താ​ഗ​തത്തിനുതകുന്ന പാ​ലം പ​ണി​യ​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള ​കോ​ണ്‍​ഗ്ര​സ് രാ​മ​ങ്ക​രി മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ത്തോ​ടു​ക​ളി​ൽ നീ​രൊ​ഴു​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി ഡ്ര​ഡ്ജിം​ഗ് ജോ​ലി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​സ​ഫ് ഇ​ല്ലി​ക്ക​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു, ജേ​ക്ക​ബ് നെ​ല്ലു​വേ​ലി, ആ​ന്‍റോച്ച​ൻ മു​ള​പ്പാ​മ​ഠ, ഷി​ബു നൈ​നാ​പ​റ​ന്പി​ൽ, സി​ബി​ച്ച​ൻ ച​തു​ര​വാ​ട, അ​പ്പ​ച്ച​ൻ പ​തി​ന​ഞ്ചി​ൽ, ടോ​മി​ച്ച​ൻ കൊ​ച്ചു​തെ​ള്ളി, അ​പ്പ​ച്ച​ൻ നാ​ല്പ​താം​ക​ളം, റോ​യി കൊ​ച്ചു​തെ​ള്ളി, ജി​ജി​മോ​ൻ ക​റു​ക​യി​ൽ, ബി​ജു മാ​ത്യു ഇ​ല്ലി​ക്ക​ൽ, ത​ങ്ക​ച്ച​ൻ തെ​ക്കേ​പ്പ​റ​ന്പ്, കു​ഞ്ഞ​ച്ച​ൻ കു​ന്പം​വേ​ലി, സേ​വൃ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു

ചേ​ർ​ത്ത​ല: സ്വ​ർ​ണക്ക​ട​ത്തു പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ക​ള്ള​ക്ക​ട​ത്തി​നു കൂ​ട്ടു​നി​ല്‍​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ചേ​ർ​ത്ത​ല ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. കെപിസിസിനി​ർ​വാ​ഹ​കസ​മി​തി അം​ഗം സി.​കെ. ഷാ​ജി​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.