സ​ന്പ​ർ​ക്കം മൂ​ല​മു​ള്ള വ്യാ​പ​നം ത​ട​യ​ണ​മെ​ന്ന് സ​ർ​വക​ക്ഷി യോ​ഗം
Thursday, June 4, 2020 9:17 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ എ​ല്ലാ​വ​രും പാ​ലി​ച്ച് പ​ര​മാ​വ​ധി സ​ന്പ​ർ​ക്കം മൂ​ല​മു​ള്ള രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്ത് ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ജി​ല്ല​യി​ലെ രാ​ഷ്ട്രീ​യപാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗം.

സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം ആ​ല​പ്പു​ഴ സി​വി​ൽ സ്റ്റേ​ഷ​നി​ലെ ആ​സൂ​ത്ര​ണ​സ​മി​തി ഹാ​ളി​ൽ ചേ​ർ​ന്ന പാ​ർ​ല​മെ​ന്‍റി​ലെ​യും നി​യ​മ​സ​ഭ​ക​ളി​ലെ​യും പ്രാ​തി​നി​ധ്യ​മു​ള്ള രാ​ഷ്്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് വി​വി​ധ രാ​ഷ്്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ കോ​വിഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്ത​ത്. ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്ക്, മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ, ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ​ക്കി​ട​യി​ലും കേ​ര​ളം മൊ​ത്ത​ത്തി​ലും ജി​ല്ല​യി​ൽ പ്ര​ത്യേ​കി​ച്ചും കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്താ​ൻ ന​മു​ക്കാ​യി​ട്ടു​ണ്ടെ​ന്നും എ​ല്ലാ​വ​രു​ടെ​യും നേ​ട്ട​മാ​യാ​ണ് ഇ​തി​നെ കാ​ണേ​ണ്ട​തെ​ന്നും മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ 181 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. വി​ദേ​ശ​ത്തു നി​ന്നും ഇതരസം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി ഒ​ന്പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ ജി​ല്ല​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ വ​ന്നി​ട്ടു​ള്ള​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കു​ട്ട​നാ​ട്ടി​ലെ നെ​ല്ല് ഇ​ത്ത​വ​ണ കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി യോ​ഗ​ത്തി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

നേ​ര​ത്തേ ഉ​ണ്ടാ​യി​ട്ടു​ള്ള അ​നു​ഭ​വ​ത്തി​ൽനി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് കേ​ര​ളം ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് യോ​ഗ​ത്തി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് സം​സാ​രി​ച്ച ധ​ന​മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ വ്യാ​പ​നം പ​ര​മാ​വ​ധി നി​യ​ന്ത്രി​ക്കു​ക എ​ന്ന കാ​ര്യ​ത്തി​ൽ എ​ല്ലാ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ വേ​ണം. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ​ര​മാ​വ​ധി പാ​ലി​ക്കാ​ൻ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്്ക​രി​ക്കു​ന്ന​തി​ൽ ന​ല്ല പ​ങ്ക് വ​ഹി​ക്കാ​നു​ണ്ട്. ക്വാ​റ​ന്‍റൈൻ ഉ​റ​പ്പാ​ക്കു​ന്ന​തി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ലും പ്രാ​യം ചെ​ന്ന​വ​രെ​യും മ​റ്റു രോ​ഗ​മു​ള്ള​വ​രെ​യും വീ​ട്ടി​ൽനി​ന്ന് പു​റ​ത്തി​റ​ക്കാ​തെ റി​വേ​ഴ്സ് ക്വാ​റന്‍റൈ​ൻ ശ​ക്ത​മാ​ക്കു​ന്ന​തി​ലും രാഷ്്ട്രീയ പാ​ർ​ട്ടി​ക​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണം വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

സാ​ന്പ​ത്തി​ക മേ​ഖ​ല പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ചി​ല ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നി​ട്ടു​ണ്ട്. അ​തി​ൽ ഒ​ന്നാം സ്ഥാ​നം കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​നാ​ണ്. സം​സ്ഥാ​ന​ത്തെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി 3600 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള​താ​ണെ​ന്നും ഇ​തി​ന്‍റെ വ്യാ​പ​ന​ത്തി​ന് എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം വേ​ണ​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വ്യ​വ​സാ​യ പ്രോ​ത്സാ​ഹ​ന​ത്തി​ന് വാ​യ്പ​യി​ലും പ​ലി​ശ​യി​ലും മ​റ്റും കാ​ര്യ​മാ​യ ഇ​ള​വു​ക​ൾ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​മാ​ണ് മ​റ്റൊ​രു മേ​ഖ​ല. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യം ഇ​ക്കാ​ര്യ​ത്തി​ൽ അ​നി​വാ​ര്യ​മാ​ണ്. പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ തീ​രു​മാ​നി​ച്ച് വേ​ണ​മെ​ങ്കി​ൽ ടിവി​യും മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാം. സ്കൂ​ൾ അ​ധ്യാ​പ​ക​ർ ത​ങ്ങ​ളു​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​പു​രോ​ഗ​തി പ​രി​ശോ​ധി​ക്ക​ണം.

മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ലാ​പ്ടോ​പ്പ് ഉ​ൾ​പ്പെടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ സാ​ധ്യ​മാ​ക്കി പ​ഠ​ന മി​ക​വി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കുമെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ വ​ന്ന​തോ​ടെ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന സ്ഥി​തി​യു​ണ്ട്. സ​മൂ​ഹ വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത​യി​ല്ലാ​ത്ത വ​ണ്ണം ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലൂ​ടെ ഇ​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ർ എ.​അ​ല​ക്സാ​ണ്ട​ർ, വി​വി​ധ രാഷ്‌ട്രീയ ക​ക്ഷി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.