ടാ​റിം​ഗ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്; മങ്കൊന്പ് പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു
Sunday, May 31, 2020 9:54 PM IST
മ​ങ്കൊ​ന്പ്: അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ടാ​റിം​ഗ് ജോ​ലി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്കെ​ത്തു​ന്ന​തോ​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കു​ട്ട​നാ​ട്ടു​കാ​രു​ടെ കാ​ത്തി​രി​പ്പി​നു വി​രാ​മ​മാ​കു​ന്നു. ആ​റി​നു തെ​ക്കേ​ക്ക​ര​യി​ലെ അ​പ്രോച്ച് റോഡിന്‍റെ ടാ​റിം​ഗ് ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി വ​ട​ക്കേ ക​ര​യി​ലെ ടാ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം അ​പ്രോ​ച്ച് റോ​ഡി​ന് ഇ​രു വ​ശ​ങ്ങ​ളി​ലൂ​ടെ​യും മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ, ച​ന്പ​ക്കു​ളം ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത്, മ​റ്റു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ലെ ടാ​റിം​ഗ്, ഇ​ന്‍റ​ർലോ​ക് വി​രി​ക്ക​ൽ ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​യി​വ​രു​ന്നു.

ടാ​റിം​ഗ് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നി​ല്ലെ​ങ്കി​ലും പാ​ല​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യാ​മെ​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​ണ്. എ​ന്നാ​ൽ ഉ​ദ്ഘാ​ട​നം ന​ട​ക്കാ​തെ ബ​സ് സ​ർ​വീ​സു​ക​ളും മ​റ്റും ആ​രം​ഭി​ക്കാ​നാ​കി​ല്ല. ടാ​റിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ൻ​പാ​യി കോ​വി​ഡ് കാ​ല​ത്ത് പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നി​ട്ടി​രു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കു മാ​ത്ര​മ​ല്ല പോ​ലീ​സി​നും ഏ​റെ സ​ഹാ​യ​ക​ര​മാ​യി​രു​ന്നു.

2014 ൽ ​പ​ണി​ക​ൾ ആ​രം​ഭി​ച്ച പാ​ല​ത്തി​ന്‍റെ നിർമാണ ജോലി കൾ ക​ഴി​ഞ്ഞ ഡി​സം​ബ​റോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​തി​നും ഏ​താ​ണ്ട് ഒ​രുവ​ർ​ഷം മു​ൻ​പ് പൂ​ർ​ത്തി​യാ​കേ​ണ്ടി​യി​രു​ന്ന പ​ണി​ക​ൾ സ്ഥ​ല​മേ​റ്റെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ കാ​ല​താ​മ​സ​ത്തെ തു​ട​ർ​ന്നാ​ണ് വൈ​കി​യ​ത്. എ​ന്നാ​ൽ ഭൂ​വു​ട​മ​ക​ളെ പു​നര​ധി​വ​സി​പ്പി​ച്ച​തോ​ടെ വീ​ണ്ടും പ​ണി​ക​ൾ സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു.

വ​ട​ക്കേ​ക്ക​ര​യി​ൽ 80 മീ​റ്റ​റും തെ​ക്കേ​ക്ക​ര​യി​ൽ തൊ​ണ്ണൂ​റു മീ​റ്റ​ർ നീ​ള​ത്തി​ലു​മാ​ണ് അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 2009 ലാ​ണ് പാ​ല​ത്തി​ന്‍റെ മ​ണ്ണു​പ​രി​ശോ​ധ​ക​ൾ ന​ട​ന്ന​ത്. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പാ​ല​ത്തി​ന്‍റ പ​ണി​ക​ൾ 2014 ഫെ​ബ്രു​വ​രി​യി​ലാ​ണ് ആ​രം​ഭി​ച്ച​ത്.

28 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​ൽ ആ​രം​ഭി​ച്ച പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് ആ​ദ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. പാ​ലം ഗ​താ​ഗ​ത​യോ​ഗ്യ​മാ​കു​ന്ന​തി​ലൂ​ടെ കു​ട്ട​നാ​ടി​ന്‍റെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ ക്ലേ​ശ​ത്തി​ന് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, പാ​ല​ത്തി​ന്‍റെ പ​ണി​ക​ൾ പൂ​ർത്തി​യാ​യാ​ലും ദു​രി​ത​ങ്ങ​ൾ വീ​ണ്ടും ബാ​ക്കി​യാ​കും. പാ​ല​മി​റ​ങ്ങി​യാ​ൽ വ​ട​ക്കേ ക​ര​യി​ലെ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യാ​ണ് നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. പാ​ട​ത്തു വെ​ള്ളം ക​യ​റ്റി​യാ​ൽ വീ​തി കു​റ​ഞ്ഞ റോ​ഡ് വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ക​യും ഗ​താ​ഗ​തം നി​ല​യ്ക്കു​ക​യും ചെ​യ്യും. പാ​ലം നി​ർ​മാ​ണ​ത്തോ​ടൊ​പ്പം റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​വും വേ​ണ​മെ​ന്ന​ത് നാ​ട്ടു​കാ​രു​ടെ കാ​ല​ങ്ങ​ളാ​യ ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്.